??????????? ??????? ??????? ???????

കഞ്ചാവ്​ കേസ്​ പ്രതികൾക്ക്​​ കോവിഡ്​ ലക്ഷണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുങ്ങി

കുമ്പള: കഞ്ചാവ് കടത്തവേ കുമ്പളയിൽ അറസ്​റ്റിലായ രണ്ടുപേർ ആശുപത്രിയിൽനിന്നും മുങ്ങി. കാറിൽ കഞ്ചാവ് കടത്തവേ കഴിഞ്ഞദിവസം പിടിയിലായ മൂന്നുപ്രതികളിൽ അർഷാദ്(20), സൽമാൻ മിൻഹാജ് (23) എന്നിവരാണ് രാജപുരം പൊലീസ് സ്​റ്റേഷൻ പരിധിയിലെ പൂടങ്കല്ല് താലൂക്കാശുപത്രിയിൽ നിന്നും ബുധനാഴ്ച രാത്രി എ​േട്ടാടെ മുങ്ങിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോവിഡ് സംശയത്തി​​െൻറ അടിസ്ഥാനത്തിലാണ് കോടതി ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. തുടർന്നാണ് പൂടങ്കല്ല് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർഷാദ് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയും സൽമാൻ മിൻഹാജ് ധർമടം സ്വദേശിയുമാണ്.

 

 

Tags:    
News Summary - ganja case kumbla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.