കളമശ്ശേരി: ലോറിയിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവ് മിഠായിയും, ലഹരി വസ്തുക്കളുമായി രണ്ട് പേരെ കളമശ്ശേരിയിൽ പിടികൂടി. കർണാടക, ബെൽഗാവ് സ്വദേശിയായ ഷെട്ടപ്പ (45), ഇയാളുടെ മകൻ അഭിഷേക് (18) എന്നിവരെയാണ് പിടികൂടിയത്. വല്ലാർപാടം പാത കളമശ്ശേരി മേൽപാലത്തിന് സമീപത്ത് വെച്ചാണ് പിടികൂടിയത്. പുണെയിൽനിന്ന് എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ ഫ്രിഡ്ജുമായെത്തിയ ലോറിയിൽനിന്നാണ് വസ്തുക്കൾ പിടിച്ചെടുത്തത്.
ചാക്കുകളിൽ നിറച്ച് ലോറിയുടെ ഡ്രൈവർ ക്യാബിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. 10 രൂപക്ക് വിൽക്കുന്ന മിഠായി 40 എണ്ണത്തിന്റെ പാക്കറ്റുകളായാണ് ഉള്ളത്. കർണ്ണാടകയിൽ നിന്നാണ് ഇവ എത്തുന്നതെന്നാണ് സംശയിക്കുന്നത്. ചില്ലറ വിൽപന നടത്തുന്നതിനാണ് എത്തിച്ചിട്ടുള്ളത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടാനായതെന്ന് ഡി.സി.പി എസ്. ശശിധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.