പാചകവാതകം ചോർന്ന്​ തീപിടിച്ച്​ ചികിത്സയിലിരുന്ന വയോധികനും മരുമകനും മരിച്ചു

മൂവാറ്റുപുഴ: ഗ്യാസ് സിലിണ്ടർ സ്​റ്റൗവിൽ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്ന്​ പൊള്ളലേറ്റ് ചികിത്സയിലിരുന്ന വയോധികനും മരുമകനും മരിച്ചു. ആയവന ചന്ദനപറമ്പിൽ തങ്കച്ചൻ (67), മകളുടെ ഭർത്താവ് റാന്നി പറയാട്ട് ഐരൂർ ജോൺ ജോസഫ് (ബിജു -36) എന്നിവരാണ്​ മരിച്ചത്. ഗുരുതര പൊള്ളലേറ്റ ബിജുവി​​​െൻറ ഭാര്യ അനീഷ (34) അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസമയം വീടിന്​ പുറത്തേക്കിറങ്ങിയതിനാൽ തങ്കച്ച​​​െൻറ ഭാര്യ എൽസി, ബിജുവി​​​െൻറ മക്കളായ ഐന (ആറ്​) ആനിയ (മൂന്ന്​) എന്നിവർ രക്ഷപ്പെട്ടു.

കഴിഞ്ഞ 29ന് ഉച്ചക്ക് ഒരുമണിയോടെ ആയവന കവലയിലുള്ള തങ്കച്ച​​​െൻറ വീട്ടിലാണ്​ അപകടം. ഭക്ഷണം പാചകം ചെയ്യുകയായിരുന്ന വിറകടുപ്പിന്​ സമീപം തങ്കച്ചൻ ഗ്യാസ് സിലിണ്ടർ സ്​റ്റൗവിലേക്ക്​ ഘടിപ്പിക്കുന്നതിനിടെ വാതകം ചോർന്ന്​ അടുപ്പിൽനിന്ന് തീ ആളിപ്പടരുകയായിരുന്നു. കരച്ചിൽ കേട്ട് ബിജുവും അനീഷയും ഓടിയെത്തി തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഇവർക്കും പൊള്ളലേറ്റു. തങ്കച്ചനും ബിജുവിനുമാണ്​ കൂടുതൽ പൊള്ളലേറ്റത്. നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തി​െച്ചങ്കിലും തിങ്കളാഴ്ച രാവിലെ തങ്കച്ചനും ബിജുവും മരിച്ചു.

ബംഗളൂരിൽ നഴ്സായ അനീഷ ഗർഭിണിയായതിനെ തുടർന്ന്​ ജോലി രാജി​െവച്ച്​ ഭർത്താവിനും മക്കൾക്കുമൊപ്പം ആയവനയിലെ അനീഷയുടെ തറവാട്ട് വീട്ടിലേക്ക് രണ്ടുമാസം മുമ്പാണ് എത്തിയത്. നാട്ടിൽ ജോലിക്കായുള്ള ശ്രമത്തിലായിരുന്നു ബിജു. മൃതദേഹങ്ങൾ നിർമല മെഡിക്കൽ സ​​െൻറർ മോർച്ചറിയിൽ. തങ്കച്ച​​​െൻറ മറ്റൊരു മകൻ: അനൂപ്. സംസ്​കാരം ചൊവ്വാഴ്ച നടക്കും.

കുടുംബ​െമാത്ത്​ കഴിയാൻ മോഹിച്ച അനീഷക്ക്​ തീരാനൊമ്പരം ബാക്കി
മൂവാറ്റുപുഴ: മറുനാട്ട​ിലെ ജോലി രാജി​െവച്ച്​ നാട്ടിൽതന്നെ മക്കളെയും നോക്കി എന്തെങ്കിലും ജോലി ചെയ്ത്​ ജീവിക്കാമെന്നുറച്ച് മടങ്ങിവന്ന ബിജുവും അനീഷയും കരുതിയിരുന്നില്ല തങ്ങൾക്കിങ്ങിനെയൊരു വിധി ഉണ്ടാകുമെന്ന്. ഗ്യാസ് സിലിണ്ടർ വില്ലനായപ്പോൾ ഏഴുമാസം ഗർഭിണിയായ അനീഷക്ക് നഷ്​ടമായത് ഭർത്താവിനെയും പിതാവിനെയുമാണ്. ഗ്യാസ് സിലിണ്ടർ സ്​റ്റൗവിൽ ഘടിപ്പിക്കുന്നതിനിടെ തീ പടർന്ന് പൊള്ളലേറ്റ്​ ആയവന ചന്ദനപറമ്പിൽ തങ്കച്ച​​​​െൻറ (67) മകളുടെ ഭർത്താവ് റാന്നി പറയാട്ട് ഐരൂർ ജോൺ ജോസഫ് (ബിജു -36) എന്നിവരാണ്​ മരിച്ചത്.

ഗുരുതര പൊള്ളലേറ്റ ബിജുവി​​​െൻറ ഭാര്യ അനീഷ (34) അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരുവിലെ പ്രശസ്തമായ ആശുപത്രിയിലെ നഴ്സായിരുന്നു അനീഷ. ബിജു സ്വന്തമായി ചെറിയ ബേക്കറിയും നടത്തിയിരുന്നു. ആറും മൂന്നും വയസ്സായ മക്കൾ ഐനയും ആനിയയും അനീഷയുടെ മാതാപിതാക്കളായ തങ്കച്ച​​​െൻറയും എൽസിയുടെയും പരിചരണത്തിലായിരുന്നു. ഇതിനിടെയാണ് അനീഷ വീണ്ടും ഗർഭിണിയായത്. ഇതോടെ ഇനി നാട്ടിൽ വന്ന് എന്തെങ്കിലും ചെയ്ത് ജീവിക്കാൻ ഉറച്ചു. അങ്ങനെയാണ് രണ്ടുമാസം മുമ്പ് അനീഷയുടെ തറവാട്ടുവീട്ടിലേക്ക് കുടുംബം മടങ്ങിയെത്തിയത്. ഇതിനിടെ, ബിജു ജോലിക്ക്​ ശ്രമം തുടങ്ങി. കഴിഞ്ഞദിവസം മുതൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയും ലഭിച്ചു. ഇതിനിടെയാണ് ശനിയാഴ്ച ഉച്ചയോടെ ഗ്യാസ് സിലിണ്ടറിൽനിന്ന്​ ബിജുവിനും തങ്കച്ചനും പൊള്ളലേറ്റത്.

ഉച്ചക്ക്​ ഒന്നോ​െട വീട്ടിലെ അടുക്കളയിലായിരുന്നു അപകടം. ഭക്ഷണം പാകം ചെയ്യുകയായിരുന്ന വിറക് അടുപ്പിന് സമീപം ​െവച്ച് ഗ്യാസ് സിലിണ്ടർ സ്​റ്റൗവിൽ ഘടിപ്പിക്കുന്നതിനിടെ വാതകം ചോർന്നതാണ് തീപിടിക്കാൻ കാരണമായത്. തങ്കച്ചനായിരുന്നു സിലിണ്ടർ ഘടിപ്പിച്ചുകൊണ്ടിരുന്നത്. ഗ്യാസ് ചോർന്നതോടെ അടുപ്പിൽനിന്ന് തീ ആളിപ്പടരുകയായിരുന്നു. പൊള്ളലേറ്റ തങ്കച്ച​​​െൻറ കരച്ചിൽ കേട്ട് ബിജുവും അനീഷയും ഓടിയെത്തി തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഇവർക്കും പൊള്ളലേൽക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന എൽസിയും ഐനിയും ആനിയും വെളിയിലേക്കിറങ്ങിയതിനാൽ രക്ഷപ്പെട്ടു. നാട്ടിൽ വന്ന് മക്കളെയും നോക്കി സ്വസ്ഥമായി കഴിയാനുറച്ച കുടുംബത്തി​​​െൻറ ദുർവിധിയിൽ ആയവന ഗ്രാമം കേഴുകയാണ്.

കരുതാം, ഗ്യാസ്​ സിലിണ്ടറിനെ...
മൂവാറ്റുപുഴ: മേഖലയിൽ ആറുമാസത്തിനിടെ ഉണ്ടായത് എട്ട്​ സിലിണ്ടർ ചോർച്ച. തീപിടിത്തമുണ്ടായ സിലിണ്ടറുകളിലൊന്നും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലന്നാണ് സൂചന. സിലിണ്ടറിൽനിന്ന്​ വാതകം പുറത്തേക്കുവരുന്ന ഭാഗത്ത് ചോർച്ചയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. അകത്ത്​ വാഷറുൾപ്പെടെ ഉണ്ടായിരുന്നില്ലെന്നാണ്​ പരിശോധനയിൽ വ്യക്തമായത്.രണ്ടുവർഷത്തിനിടെ 20 ഇടങ്ങളിൽ ഗ്യാസ് ചോർന്ന് വൻ തീപിടിത്തങ്ങളുണ്ടായി. സുരക്ഷക്കായി എൽ.പി.ജി സിലിണ്ടർ എപ്പോഴും തുറന്ന സ്ഥലത്തും ഗ്യാസടുപ്പ് എപ്പോഴും അടഞ്ഞ സ്ഥലത്തും സൂക്ഷിക്കണമെന്നാണ്​ അഗ്​നിശമന സേന ഉദ്യോഗസ്ഥർ നിർദേശിക്കുന്നത്​. അടുപ്പ് കത്തിക്കുന്നതിനുമുമ്പ് സിലിണ്ടറിൽനിന്ന്​ അടുപ്പിലേക്ക് വരുന്ന ട്യൂബ് കൃത്യമായും പരിശോധിച്ചിരിക്കണം. പൊട്ടലോ, കീറലോ ഇല്ലെന്ന് ഉറപ്പു വരുത്തണം. അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാൻ തുടങ്ങിയാൽ സെക്കൻറുകൾക്കകംതന്നെ ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിച്ചിരിക്കണം. എൽ.പി.ജിയുടെ ഉപയോഗം കഴിഞ്ഞ് ഉടൻ സിലിണ്ടറി​​​െൻറ വാല്‍വ് അടക്കണം.

Tags:    
News Summary - Gas Cylinder Bast Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.