വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടകേന്ദ്രമായ വട്ടപ്പാറയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർന്നു. ബുധനാഴ്ച രാത്രി ഏഴോടെയാണ് അപകടം. പ്രധാന വളവിൽ നിയന്ത്രണം വിട്ട ലോറി റോഡരികിലെ പള്ളിയുടെ സമീപത്താണ് മറിഞ്ഞത്.
അപകടം നടന്നയുടൻ നാട്ടുകാരുടെയും പൊലീസിെൻറയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. സമീപവീടുകളിൽ ഉള്ളവരെ ദൂരേക്ക് മാറ്റി. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വാഹനങ്ങൾ കഞ്ഞിപ്പുര-മൂടാൽ ബൈപാസ് വഴിയും താണിയപ്പൻകുന്ന്^കാടാമ്പുഴ റോഡ് വഴിയും തിരിച്ചുവിട്ടു. കുറ്റിപ്പുറത്തുനിന്ന് വാഹനങ്ങൾ തിരുനാവായ-പുത്തനത്താണി വഴിയും തിരിച്ചുവിട്ടു. ആളുകൾ അപകടസ്ഥലത്ത് എത്തുന്നത് തടയാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു.
തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ ആശുപത്രിയിൽ പ്രേവശിപ്പിച്ചു. എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഐ.ഒ.സിയിലെ വിദഗ്ധ സംഘം എത്തിയാൽ മാത്രമേ വാതക ചോർച്ചയുടെ തീവ്രത അറിയാനും ചോർച്ച തടയാനും സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.