ബംഗളൂരു: കൊല്ലപ്പെടുന്നതിന് 16 മണിക്കൂർ മുമ്പ് ഗൗരി ലേങ്കഷ് ഫേസ്ബുക്കിൽ കുറിച്ചത് കേരളത്തിെൻറ സാഹോദര്യത്തെക്കുറിച്ച്. ഒാണാശംസകൾ നേർന്ന് ശശി തരൂർ പോസ്റ്റ് ചെയ്ത വിഡിയോ ഷെയർ ചെയ്താണ് അവർ കേരളത്തിലെ ജനങ്ങളുടെ മതസൗഹാർദത്തെയും സാഹോദര്യത്തെയും പുകഴ്ത്തിയത്.
ഇനി കേരളത്തിൽ വരുേമ്പാൾ ആരെങ്കിലും സ്വാദിഷ്ഠമായ ബീഫ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. േകരളത്തിൽ ഇന്ന് ഒാണം ആഘോഷിക്കുകയാണ്. കേരളത്തിലെ മതസൗഹാർദത്തിെൻറ ഉദാഹരണമാണ് ഒാണം. അതുകൊണ്ടാണ് അവരെ ‘രാജ്യം’ (ദൈവത്തിെൻറ സ്വന്തം രാജ്യം) എന്നു വിളിക്കുന്നത്. പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളേ, നിങ്ങളുടെ മതേതരത്വ സ്പിരിറ്റ് കാത്തുസൂക്ഷിക്കണമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.