തിരുവനന്തപുരം: കടയിൽ പോകാൻ കടുത്ത നിബന്ധനകൾ ഏർെപ്പടുത്തിയ സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അപ്രായോഗികമായ നിബന്ധനകൾ നടപ്പാക്കുന്ന വിദഗ്ധ സമിതി അംഗങ്ങൾ "കോമൺ സെൻസ്' വാക്സിൻ എടുത്തവരല്ലേയെന്ന് മാര്‍ കൂറിലോസ് പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം.
''കോവിഡ് വിദഗ്ധ സമിതി അംഗങ്ങളാരും "കോമൺ സെൻസ്' വാക്സിൻ എടുത്തവരല്ലേ? എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യഷാപ്പുകൾക്ക് മുൻപിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധന അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്ധ സമിതിയുടെ വൈദഗ്ധ്യം സമ്മതിച്ചേ പറ്റൂ''- ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എഫ്ബിയിൽ കുറിച്ചു.
സംസ്ഥാനത്ത് ഇന്നുമുതൽ ലോക്ഡൗൺ ഇളവുകൾ നൽകിയെങ്കിലും കടകളിൽ പോകാൻ കടുത്ത നിയന്ത്രണങ്ങളാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.
മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍, 72 മണിക്കൂറിനിടെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് പോസിറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിങ്ങനെയാണ് മൂന്ന് നിബന്ധനകള്‍. ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളിലും വ്യവസ്ഥായ സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും നിബന്ധന ബാധകമാണ്.
നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഒരു കൈകൊണ്ട് കട തുറന്ന സര്‍ക്കാര്‍ അപ്രായോഗിക ഉത്തരവിലൂടെ മറുകൈ വെച്ച് കടകള്‍ അടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.