തിരുവനന്തപുരം: 14 ട്രെയിനുകളിൽ സെക്കന്റ് ക്ലാസ് ജനറൽ കോച്ചുകൾക്ക് പകരം ജനറൽ സെക്കന്റ് ക്ലാസ് ചെയർ കാറുകൾ ഏർപ്പെടുത്തിയതായി റെയിൽവേ. അൺ റിസർവ്ഡ് കോച്ചുകളെന്ന നിലയിൽ ചെയർകാറുകൾ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുമെന്ന് റെയിൽവേ അധികൃതർ പറയുന്നു.
ജനറൽ കോച്ചുകളിൽ 98 യാത്രക്കാരെ ഉൾക്കൊള്ളുമ്പോൾ ചെയർ കാറുകളിൽ 109വരെ പേർക്ക് യാത്ര ചെയ്യാം. ചെയർ കാറുകൾ (എണ്ണമുൾപ്പെടെ) ഏർപ്പെടുത്തുന്ന ട്രെയിനുകൾ ചുവടെ.
- തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇൻറർസിറ്റി (22627): മൂന്ന് -ശനിയാഴ്ച മുതൽ.
- തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റർസിറ്റി (22628): മൂന്ന് -ഞായറാഴ്ച മുതൽ
- തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി (16342): മൂന്ന് -ശനിയാഴ്ച മുതൽ.
- ഗുരുവായൂർ-തിരുവനന്തപരം ഇന്റർസിറ്റി (16341): മൂന്ന് -മാർച്ച് 20 മുതൽ.
- മംഗളൂരു-നാഗർകോവിൽ ഏറനാട് (16605): ഒന്ന് -ശനിയാഴ്ച മുതൽ.
- നാഗർകോവിൽ-മംഗളൂരു ഏറനാട് (16606): ഒന്ന് -ഞായറാഴ്ച മുതൽ
- തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (16304): മൂന്ന് -ഏപ്രിൽ 15 മുതൽ
- എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (16303): മൂന്ന് -ഏപ്രിൽ 19 മുതൽ.
- എറണാകുളം-കണ്ണൂർ ഇന്റർസിറ്റി (16305): മൂന്ന് -ഏപ്രിൽ 16 മുതൽ.
- എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16306): മൂന്ന് -ഏപ്രിൽ 18 മുതൽ.
- കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് (16308): മൂന്ന് -ഏപ്രിൽ 17 മുതൽ.
- ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് (16307): മൂന്ന് -ഏപ്രിൽ 17 മുതൽ.
- എറണാകുളം-ബംഗളൂരു ഇൻറർസിറ്റി (12678): അഞ്ച് സെക്കന്റ് ക്ലാസ് ജനറൽ കോച്ചുകൾക്ക് പകരം മൂന്ന് സെക്കന്റ് ക്ലാസ് ചെയർകാർ -മേയ് ഒന്നുമുതൽ.
- ബംഗളൂരു-എറണാകുളം ഇൻറർസിറ്റി (12677): അഞ്ച് സെക്കന്റ് ക്ലാസ് ജനറൽ കോച്ചുകൾക്ക് പകരം മൂന്ന് സെക്കന്റ് ക്ലാസ് ചെയർ കാർ -മേയ് രണ്ട് മുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.