പെട്ടിമുടി: ദുരന്തം നടന്ന പെട്ടിമുടി നിലവിലെ സാഹചര്യത്തിൽ അതീവ പരിസ്ഥിതി ദുർബലപ്രദേശമാണെന്നും ദുരന്തത്തിനു കാരണം അതിതീവ്രമഴയാണെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുെട റിപ്പോർട്ട്. ഈ മേഖലയിൽ ജനവാസം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.
ജിയളോജിക്കൽ സർവേ അധികൃതർ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മെംബർ സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഒരാഴ്ചയായി പെയ്ത അതിതീവ്രമഴയാണ് ദുരന്ത കാരണം. ദുരന്തം നടന്ന ആഗസ്റ്റ് ആറിന് 24.26 സെ.മീ. മഴയാണ് പെട്ടിമുടിയിൽ പെയ്തത്. ജൂലൈ 30 മുതൽ ആഗസ്റ്റ് 10വരെ ശക്തമായ മഴയും ലഭിച്ചു. തുടർന്ന് വനമേഖലയോട് ചേർന്ന് ഉരുൾപൊട്ടി വെള്ളത്തോടൊപ്പം പാറക്കല്ലുകൾ ഒഴുകിയെത്തി ലയങ്ങളുടെ മേൽ പതിക്കുകയായിരുന്നു.
2019ൽ ജില്ലയിൽ നടത്തിയ മാപ്പിങ് പരിശോധനയിൽ ദുർബലപ്രദേശമായി കണ്ടെത്തിയ പെട്ടിമുടിയിലെ ലയങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.
ഈ പ്രദേശത്ത് ജനവാസം പാടില്ല. പെട്ടിമുടിവഴി ഇടമലക്കുടിയിലേക്കുള്ള റോഡ് ഉയർത്തി ഇരുവശത്തും വെള്ളമൊഴുകാൻ ഓടകൾ നിർമിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.