കാസർകോട്​​ സ്വദേശിനിയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: ഞാണിക്കടവ് സ്വദേശിയായ യുവതിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഹോസ്ദുര്‍ഗ് പൊലീസ്​. കാഞ്ഞങ്ങാട് ഞാണിക്കടവിലെ ഗിരീഷ് - മിനി ദമ്പതികളുടെ മകള്‍ അഞ്ജന.കെ.ഹരീഷിനെ (21) ആണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ തലശേരി ബ്രണ്ണന്‍ കോളജില്‍ വിദ്യാര്‍ഥിനിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് മിനി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ്​ അഞ്ജനയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. 

അന്ന് അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് മുന്‍ നക്‌സല്‍ നേതാവ് അജിതയുടെ മകളോടൊപ്പം പോകാൻ കോടതി അനുവദിച്ചിരുന്നു. അതിനു ശേഷം ഇവരുടെ കൂടെയായിരുന്നു അഞ്ജന. ഇന്ന് രാവിലെയാണ് അഞ്​ജന ആത്മഹത്യ ചെയ്ത വിവരം ലഭിച്ചത്. അഞ്ജനയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്​ പുതുക്കൈ വില്ലേജിലാണ്. സഹോദരങ്ങള്‍: അനഘ, ശ്രീഹരി.
 

Tags:    
News Summary - girl from kasarkode died in goa -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.