കോഴിക്കോട്: കണ്ണൂരിലെ മരവ്യാപാരിക്ക് സ്വർണ ബിസ്കറ്റ് നൽകാമെന്നു പറഞ്ഞ് 12 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് അസം സ്വദേശികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. ഫൈജുദ്ദീൻ (27), അബ്ദുല്ല (21), അജിജൂൽ ഹഖ് (21) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കസബ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളിൽനിന്ന് വ്യാജ സ്വർണക്കട്ടി പൊലീസ് കണ്ടെടുത്തു. കണ്ണൂരിലെ മരവ്യാപാരി ബിജു വർഗീസിനെ കഴിഞ്ഞ മൂന്നിന് ഫോണിൽ ബന്ധപ്പെട്ട് കോഴിക്കോട്ട് എത്തിയാൽ സ്വർണ ബിസ്കറ്റ് നൽകാമെന്ന് അറിയിച്ചായിരുന്നു തട്ടിപ്പ്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി വ്യാപാരി സ്വർണം കണ്ടപ്പോൾ സംശയം തോന്നി കസബ പൊലീസിനെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.