വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി 16.58 ലക്ഷം രൂപയുടെ സ്വര്‍ണവും 2.92 ലക്ഷം രൂപ വിലവരുന്ന സിഗരറ്റും പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് 6.30 ഓടെ ഷാര്‍ജയില്‍ നിന്നെത്തിയ ജി-9 എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനില്‍നിന്നും 24 കാരറ്റിന്റെ 233.78 ഗ്രാം സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.
ഇയാളുടെ ലഗേജ് സ്കാനിങ്ങിലാണ് സ്വര്‍ണം കണ്ടെത്തിയത്. ചെറുകഷണങ്ങളാക്കിയ സ്വര്‍ണം ടൈംപീസ്, പെന്‍സില്‍ ഷാര്‍പ്പനര്‍, ബെല്‍റ്റിന്റെ ബക്കിള്, ഡേറ്റ് സ്റ്റാംപ്, ഇന്‍സ്ട്രുമെന്റ് ബോക്സ് എന്നിവക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സ്വര്‍ണത്തിന്റെ ചെറുകഷണങ്ങളില്‍ വെള്ളി പൂശി തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലായിരുന്നു ഒളിപ്പിച്ചിരുന്നത്. ഇത് ഉരുക്കി ബാര്‍ രൂപത്തിലാക്കിയപ്പോള്‍ 233.78 ഗ്രാം തനിത്തങ്കമാണ് ലഭിച്ചത്. ഇതിന് പൊതുവിപണിയില്‍ 16.58 ലക്ഷം രൂപ വില കണക്കാക്കുന്നു.
ചൊവ്വാഴ്ച രാത്രി 7.15 ഓടുകൂടി അബൂദബിയില്‍ നിന്ന് 3 എല്‍-248 എയര്‍ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് ഗോള്‍ഡ് ഫ്ലേക്ക് സിഗരറ്റിന്റെ 86 പാക്കറ്റുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഇതില്‍ 17,200 സ്റ്റുക്കുകളാണുണ്ടായിരുന്നത്. പൊതുവിപണിയില്‍ 2.92 ലക്ഷം രൂപ കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.