കോടികളുടെ സ്വർണവായ്പ വെട്ടിപ്പ്: സഹകരണ ബാങ്കുകളിൽ കണക്കെടുപ്പ്

കണ്ണൂർ: വ്യാജ സ്വർണ ഉരുപ്പടികൾ ഹാജരാക്കി വായ്പനേടുകയും ചില ഭരണസമിതികളുടെ ഒത്താശയോടെ സ്വകാര്യ സ്വർണബ്ലേഡ് ലോബിക്ക് സ്വർണപ്പണയം നൽകുകയും ചെയ്ത് കോടികൾ നഷ്ടപ്പെടുത്തിയതിനെ കുറിച്ച് സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് കണക്കെടുപ്പ്.

ഇതുസംബന്ധിച്ച് ഓരോ അർധവർഷത്തിലും നടക്കേണ്ട ഉരുപ്പടി ഗുണനിലവാര പരിശോധനയുടെ ആദ്യ റിപ്പോർട്ട് ഈമാസം 31നകം നൽകുന്നതിെൻറ നെട്ടോട്ടമാണെങ്ങും. കറൻസി പ്രതിസന്ധി സൃഷ്ടിച്ച മാന്ദ്യത്തോടൊപ്പം സ്വർണവായ്പ രംഗത്തെ ക്രമരാഹിത്യത്തെക്കുറിച്ച പരിശോധനകൂടി മുഴുമിപ്പിക്കൽ പ്രാഥമിക സഹകരണ ബാങ്കുകളിൽ കരിനിഴൽ വീഴ്ത്തി.

സഹകരണ രജിസ്​ട്രാർ തലത്തിലുള്ള വാർഷിക ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടതായി കഴിഞ്ഞ ജൂലൈ 19ന് പ്രത്യേക ഉത്തരവിലൂടെ സംസ്​ഥാന സഹകരണസംഘം രജിസ്​ട്രാർ എസ്​. ലളിതാംബിക ബാങ്കുകൾക്ക് താക്കീതുനൽകിയത്. ചില സംഘങ്ങൾ ബൈലോ വ്യവസ്​ഥയില്ലാതെ സ്വർണവായ്പ നൽകിയതായി കണ്ടെത്തിയിരുന്നു.

സ്വർണം പരിശോധിക്കുന്നതിന് യോഗ്യതയില്ലാത്ത അപ്രൈസർമാരെ രാഷ്ട്രീയ പരിഗണനമാത്രം നോക്കി നിയമിച്ചിടത്താണ് ഉരുപ്പടിവ്യാജനെ കണ്ടെത്തിയത്. ഉരുപ്പടികൾക്ക് നിയമപ്രകാരമുള്ള ഇൻഷുറൻസ്​ പരിരക്ഷപോലും ചില സംഘങ്ങൾ ഉണ്ടാക്കിയില്ല. സംഘം അംഗങ്ങളല്ലാത്തവരും സ്വർണവായ്പ നേടി. ചില സ്വകാര്യ സ്വർണപ്പണയ ലോബികൾക്കുവേണ്ടിയും വലിയ തുകക്കുള്ള സ്വർണവായ്പ സംഘങ്ങളിൽനിന്ന് നൽകപ്പെട്ടു.

വ്യാജ ഉരുപ്പടികൾ ഈടായിവാങ്ങി കോടികളാണ് തുലച്ചത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ സംസ്​ഥാനത്ത് പതിനേഴോളം പൊലീസ്​ കേസുകൾ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. കൂട്ടുനിന്ന സംഘം കമ്മിറ്റികൾക്കെതിരെയും നടപടി ഉണ്ടാവുമെന്ന് സംസ്​ഥാന രജിസ്​ട്രാർ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

ക്രമക്കേടിനെ തുടർന്ന് നിയമപരമായ നടപടി കർശനമാക്കിയതിനോടൊപ്പം പുന$ക്രമീകരണം ഏർപ്പാടാക്കുന്നതിനുള്ള മാർഗരേഖയും സഹകരണ രജിസ്​ട്രാർ പുറപ്പെടുവിച്ചിട്ടുണ്ട്. സ്വർണപ്പണയ വായ്പ നൽകുന്ന സംഘങ്ങൾക്ക് മതിയായ സ്​ട്രോങ് റൂം ഉണ്ടാക്കുന്നതുൾപ്പെടെയുള്ളതാണ് ഈ മാർഗരേഖ.

സ്വർണവായ്പയെക്കുറിച്ച് ഓരോ ആറു മാസത്തിലും വകുപ്പ് ഉദ്യോഗസ്​ഥർ സംഘം ജീവനക്കാരുടെ മേൽനോട്ടത്തിൽ പരിശോധന നടത്തും. സ്വർണത്തിെൻറ തൂക്കം, ഇനം, എണ്ണം, ഗുണനിലവാരം എന്നിവ ക്ലിപ്തപ്പെടുത്തും. ബാങ്കിെൻറതല്ലാത്ത അപ്രൈസർമാരെ നിർത്തി ഗുണനിലവാരം നോക്കണമെന്നാണ് നിർദേശം.

ഈ പരിശോധനയുടെ ഒന്നാം റിപ്പോർട്ട് ഈമാസം 31നകം നൽകിയിരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

Tags:    
News Summary - gold loan curreption in cooperative banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.