കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. പവന് 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിെൻറ വില ഇന്ന് 38,160 ആയി. ഗ്രാം വില 25 രൂപ കൂടി 4770ൽ എത്തി
ചൊവ്വാഴ്ച പവന് 1200 രൂപ കുത്തനെ കുറഞ്ഞ ശേഷം നാലുദിവസം കൊണ്ട് 480 രൂപയാണ് പവന് വർധിച്ചത്. 37,960 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില.
അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ അവസാനിച്ചതോടെയാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞത്. അതേസമയം ദീപാവലി, ധൻതേരസ് ഉത്സവങ്ങൾ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് പുത്തനുണർവ് സമ്മാനിക്കുകയായിരുന്നു. കോവിഡ് 19 രൂക്ഷത കുറയുന്നതിൻെറ സൂചനകളും വാക്സിൻ സംബന്ധിച്ച പ്രതീക്ഷകളും ദീപാവലി ആഘോഷങ്ങളും സ്വർണ വിപണിക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. കഴിഞ്ഞ വർഷത്തെ ദീപാവലി ധൻതേരസ് വ്യാപാരത്തിൻെറ 65-70% വരെ ഈ വർഷം നടക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.