മലപ്പുറം: സ്വര്‍ണ വ്യാപാരികളുടെ സംഘടനകള്‍ തമ്മിെല അഭിപ്രായ വ്യത്യാസവും സംഘടന പ്രശ്നങ്ങളും മുറുകിയതോടെ സംസ്ഥാനത്ത് സ്വർണ വിൽപന വ്യത്യസ്ത വിലയിൽ. പവന് 800 രൂപയുടെ വ്യത്യാസത്തിലാണ് രണ്ട് സംഘടനകളുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ശനിയാഴ്ചയും ഞായറാഴ്ചയും സ്വർണം വിറ്റത്.
കേരളത്തിൽ സ്ഥിരമായി സ്വർണവില നിശ്ചയിക്കുന്നത് ബി. ഗോവിന്ദൻ പ്രസിഡൻറും കെ. സുരേന്ദ്രൻ ജനറൽ െസക്രട്ടറിയുമായ ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചൻറ്സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ). എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ഇതേ സംഘടനയുടെ പേരിൽ പ്രവർത്തിക്കുന്ന ജസ്റ്റിൻ പാലത്ര പ്രസിഡൻറായ വിഭാഗം പതിവ് രീതിയിൽനിന്ന് വ്യത്യസ്തമായി സ്വർണവിലയിൽ മാറ്റംവരുത്തി തുടങ്ങി.
എ.കെ.ജി.സി.എം.എ ഗോവിന്ദൻ വിഭാഗം പ്രഖ്യാപിച്ച നിരക്ക് പ്രകാരം ശനിയാഴ്ച സ്വർണം പവന് 37,600 രൂപയും ഗ്രാമിന് 4700 രൂപയുമാണ് വില. കേരള ജ്വല്ലേഴ്സ് ഫെഡറേഷന് കീഴിലുള്ള സ്ഥാപനങ്ങളും ഇതേ വിലയാണ് പിന്തുടരുന്നത്. അതേസമയം, എ.കെ.ജി.എസ്.എം.എ ജസ്റ്റിൻ പാലത്ര വിഭാഗം പവന് 36,800 രൂപക്കും ഗ്രാമിന് 4600 രൂപക്കുമാണ് സ്വര്‍ണം വിറ്റത്. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു സ്വർണ വ്യാപാര സംഘടന കഴിഞ്ഞ ദിവസം മൂന്നാമതൊരു വിലയിലും സ്വർണം വിറ്റിരുന്നു.
അന്താരാഷ്ട്ര വിപണികളെയും രൂപയുടെ മൂല്യത്തെയും അടിസ്ഥാനമാക്കി കേരളത്തിൽ ബാങ്ക് നിരക്കിനെ അവലംബിച്ചാണ് സ്വർണവില നിശ്ചയിക്കുന്നത്. ചില പ്രദേശങ്ങളിൽ നികുതി നൽകാതെ വരുന്ന സ്വർണത്തെ അവലംബിച്ച് വില നിശ്ചയിട്ടുണ്ട്. ബാങ്ക് നിരക്ക് പ്രകാരം ശനിയാഴ്ച ഗ്രാമിന് 4700 രൂപയാണ് സ്വർണവില നിശ്ചയിച്ചത്.
എന്നാൽ, ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വില്ക്കുന്നുണ്ടെങ്കില് അത് അനധികൃത സ്വര്‍ണമാണെന്നും എ.കെ.ജി.എസ്.എം.എ ഗോവിന്ദൻ വിഭാഗം സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. ജി.എസ്.ടി നൽകാതെ എവിടെനിന്നാണ് ഇത്തരക്കാർക്ക് സ്വർണം ലഭിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ഇവർ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഗ്രാമിന് 4600 രൂപക്ക് സ്വര്‍ണം വില്ക്കാൻ സാധിക്കുമെന്നും ഇത് നികുതി നൽകാത്ത സ്വർണമാണെന്ന പ്രചാരണം തെറ്റാണെന്നും എ.കെ.ജി.എസ്.എം.എ ജസ്റ്റിൻ പാലത്ര വിഭാഗം പറഞ്ഞു.
കോടതി വിധി പ്രകാരം തങ്ങളുെട സംഘടനയാണ് ഒൗദ്യോഗികമെന്നും തങ്ങൾക്ക് വില നിശ്ചിയിക്കാൻ അവകാശമുണ്ടെന്നും സംഘടന സംസ്ഥാന പ്രസിഡൻറ് ജസ്റ്റിൻ പാലത്ര പ്രതികരിച്ചു. ഇരുവിഭാഗവും തമ്മിൽ വർഷങ്ങളായി സംഘടനയുടെ പേരിൽ കേസുണ്ട്.
സങ്കുചിത താൽപര്യങ്ങൾക്കായി സ്വർണ വില കുറച്ചുകാട്ടി ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് കേരള ജ്വല്ലേഴ്സ് ഫെഡറേഷൻ (കെ.ജെ.എഫ്) ജനറൽ െസക്രട്ടറി എം.പി. അഹമ്മദ്. കേരളത്തിൽ അന്താരാഷ്ട്ര വിപണികളെയും ബാങ്ക് വിലയെയും അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്.
എന്നാൽ, നികുതി നൽകാത്ത വില കാണിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ചിലരുടെ ശ്രമം. ബില്ലില്ലാതെയും നികുതി െവട്ടിച്ചുമുള്ള വിൽപന തകൃതിയാണെന്നും സർക്കാറുകൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.