കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 81.25 ലക്ഷത്തിെൻറ കള്ളക്കടത്ത് പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് 73 ലക്ഷം രൂപ വിലവരുന്ന 1,443 ഗ്രാം സ്വർണവും 2.25 ലക്ഷത്തിെൻറ 72,000 സിഗരറ്റും ആറ് ലക്ഷത്തോളം രൂപയുടെ എട്ടര കിലോഗ്രാം കുങ്കുമപ്പൂവും പിടികൂടിയത്.
വെള്ളിയാഴ്ച ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ നാല് യാത്രക്കാരിൽനിന്നാണ് 72,000 സിഗരറ്റ് പിടികൂടിയത്.ശനിയാഴ്ച ഷാർജയിൽ നിന്നെത്തിയ നാലുപേരിൽനിന്ന് 765.6 ഗ്രാം സ്വർണവും ഇതേ വിമാനത്തിലെത്തിയ കാസർകോട് സ്വദേശികളായ രണ്ടുപേരിൽനിന്ന് എട്ടര കിലോ കുങ്കുമപ്പൂവും കണ്ടെടുത്തു.
ഞായറാഴ്ച ഷാർജയിൽനിന്നെത്തിയ വടകര സ്വദേശി അബ്ദുസ്സമദിൽനിന്ന് 677.5 ഗ്രാം സ്വർണമിശ്രിതവും പിടികൂടി. പരിശോധനക്ക് ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ. സുധീർ, വി.ജെ. പൗലോസ്, സി.പി. സബീഷ്, ഗഗൻദീപ് രാജ്, ഇൻസ്പെക്ടർമാരായ പ്രമോദ്, എൻ. റഹീസ്, പ്രേം പ്രകാശ് മീണ, സന്ദീപ് ബിസ്ല, ചേതൻ ഗുപ്ത, കെ.െക. പ്രിയ, ഹെഡ് ഹവിൽദാർമാരായ എം.എൽ. രവീന്ദ്രൻ, കെ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.