കരിപ്പൂരിൽ പിടികൂടിയ സ്വർണം (കടപ്പാട്: എ.എൻ.ഐ)

തുടുത്ത ഈത്തപ്പഴം, ഉള്ളിൽ സ്വർണക്കുരു; കരിപ്പൂരിൽ പിടിച്ചത് 11 പവൻ

മലപ്പുറം: വിമാനത്താവളങ്ങൾ വഴി സ്വർണം കടത്താൻ പലവിധ തന്ത്രങ്ങളാണ് കടത്തുകാർ പ്രയോഗിക്കാറ്. ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം കണ്ടാൽ ആരുമൊന്ന് അമ്പരക്കും. തുടുത്ത ഈത്തപ്പഴത്തിന്‍റെ ഉള്ളിലെ കുരുവിന്‍റെ രൂപത്തിലാണ് സ്വർണം കടത്തിയത്. പരിശോധനയിൽ സ്വർണ സാന്നിധ്യം തെളിയുകയായിരുന്നു.

ഈത്തപ്പഴത്തിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 91 ഗ്രാം സ്വർണം. എയർപോർട്ടിലെ സ്കാനറിൽ സ്വർണം തെളിയുകയായിരുന്നു. ഇത് കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. 

വ​യ​നാ​ട് പെ​രി​യ സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ ബ​ഷീ​റാ​ണ് (34) ഈ​ത്ത​പ്പ​ഴ​ത്തി​നു​ള്ളി​ലെ കു​രു മാ​റ്റി പ​ക​രം സ്വ​ർ​ണ​മി​ശ്രി​തം ഒ​ളി​പ്പി​ച്ച​ത്. ഇ​യാ​ൾ ദു​ബൈ​യി​ൽ​നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് എ​ത്തി​യ​ത്. കൂ​ടാ​തെ, ചോ​ക്ലേ​റ്റി​നു​ള്ളി​ലും സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്നു. ക​സ്​​റ്റം​സ്​ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

മ​റ്റൊ​രു കേ​സി​ൽ 9.2 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണ​വും പി​ടി​ച്ചു. ഇ​തി​ൽ എ​യ​ർ ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ൻ​സാ​ണ് കാ​സ​ർ​കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ കാ​സി​മി​ൽ​നി​ന്ന്​ (27)​ 9.2 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 178 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്. ദു​ബൈ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് കാ​സിം എ​ത്തി​യ​ത്. ഷൂ​സി​നു​ള്ളി​ലും വ​സ്ത്ര​ത്തി​ലു​മാ​യി​രു​ന്നു ക​ട​ത്ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.