തിരുവനന്തപുരം: വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. എയര്‍ കാര്‍ഗോയില്‍ മണക്കാടുള്ള യു.എ.ഇ കോണ്സുലേറ്റിെല കോണ്‍സുലേറ്ററുടെ പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തുന്നതായി കസ്റ്റംസ് കമീഷണര്‍ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് കാര്‍ഗോ വിഭാഗത്തിലെ കസ്റ്റംസ് അധികൃതര്‍ ബാഗേജ്, സ്കാനര്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് എയര്കംപ്രസറിലും പൈപ്പിലുമായി വിവിധ രൂപങ്ങളിലാക്കി സ്വര്‍ണം ഒളിപ്പിച്ചതായി കെണ്ടത്തിയത്. സ്വര്‍ണത്തിന് 15 കോടി വിലവരും.
നയതന്ത്ര ഉടമ്പടി പ്രകാരം കോണ്‍സുലേറ്റിലേക്ക് വരുന്ന ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പരിശോധിക്കാന്‍ പാടില്ല. കേന്ദ്ര അനുമതി വേണം. കേന്ദ്ര അനുമതി വാങ്ങിയശേഷം യു.എ.ഇ കോണ്സുലേറ്ററെ വിളിച്ചുവരുത്തി അദ്ദേഹത്തിെൻറ സാന്നിധ്യത്തിലായിരുന്നു പരിശോധന.
താന്‍ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് എത്തിക്കാന്‍ അറിയിച്ചതെന്നും സ്വര്‍ണം എത്തിയതിനെക്കുറിച്ചും മറ്റ് സാധനങ്ങളെക്കുറിച്ചും അറിയിെല്ലന്നും കോണ്‍സുലേറ്റര്‍ വ്യക്തമാക്കി. എന്നാല്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കോടികളുടെ സ്വര്‍ണം കടത്തുന്നതായി വിവരം ലഭിച്ചതോടെയാണ് കൊച്ചി കസ്റ്റംസ് കമീഷണര്‍ കേന്ദ്രാനുമതി വാങ്ങിയതും തിരുവനന്തപുരം കാര്‍ഗോ ചുമതലയുള്ള അസിസ്റ്റൻറ് കമീഷണര്‍ക്ക് പരിശോധനക്ക് നിര്‍ദേശം നല്കിയതും. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തുന്നത്. സംസ്ഥാനത്തെ ഏറ്റവുംവലിയ സ്വര്‍ണവേട്ടയാണിത്.
മൂന്ന് ദിവസം മുമ്പാണ് ദുൈബയില്‍നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ബാഗേജുകള്‍ കാര്‍ഗോയില്‍ എത്തിയത്. സംഭവം ഗൗരവമേറിയതോടെ രണ്ട് കസ്റ്റംസ് ജോയൻറ് കമീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം കാര്‍ഗോയില്‍ എത്തിയാണ് കോണ്സുലേറ്ററെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ആരാഞ്ഞത്.
അന്വേഷിക്കാൻ യു.എ.ഇ
ദുബൈ: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവം അന്വേഷിക്കാൻ യു.എ.ഇ അധികൃതർ. മാധ്യമങ്ങളിലൂടെ ഇത്തരമൊരു സംഭവത്തെക്കുറിച്ച് കേട്ട യു.എ.ഇ അധികൃതർ ഇന്ത്യയിലെ അധികൃതരുമായി ചേർന്ന് വിഷയം അന്വേഷിക്കുമെന്നറിയുന്നു. പാർസലിനെക്കുറിച്ച് തങ്ങൾക്കറിയില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന, ആരെങ്കിലും കോൺസുലേറ്റിെൻറ പേരിലയച്ച വസ്തുക്കളുടെ ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നും ഗൾഫ് ന്യൂസിനോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.