സ്വർണക്കടത്ത് തുടരുന്നു; കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ 275 ​ഗ്രാം സ്വർണം പിടികൂടി. കാസർകോട് സ്വദേശി അബ്ദുൾ കബീർ ആണ് സ്വർണവുമായി പിടിയിലായത്. ദുബൈയിൽ നിന്നാണ് ഇയാൾ എത്തിയത്. ചെരിപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചെടുത്തു. മലദ്വാരത്തിലൂടെ കടത്തിയ അരക്കിലോ സ്വർണ്ണമാണ് ഇന്ന് പിടികൂടിയത്. പിടിയിലായ കാസർഗോഡ് സ്വദേശിയിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി എത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് ഇയാള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.