കണ്ണൂർ: സ്വര്‍ണ്ണക്കടത്തിനായി അര്‍ജുന്‍ ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടായിരുന്നുവെന്ന് കസ്റ്റംസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. സംഘത്തെ കണ്ടെത്താനും കൂടുതല്‍ തെളിവെടുപ്പുകള്‍ക്കുമായി അര്‍ജുന്‍ ആയങ്കിയ്‌ക്കൊപ്പം കസ്റ്റംസ് കണ്ണൂരിൽ എത്തി.
അര്‍ജുന്‍റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചനകള്‍. ഈ മാസം ആറു വരെയാണ് അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. പുലര്‍ച്ചെ 3.30 മണിയോടെയാണ് കസ്റ്റംസ് സംഘം കണ്ണൂരിലെത്തിയത്. കേസില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ക്ക് ഈ അന്വേഷണം സഹായിക്കുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി ക്രിമിനല്‍ മനോഭാവം പുലര്‍ത്തുന്ന കള്ളക്കടത്തുകാരനെന്നു കസ്റ്റംസ് പറഞ്ഞു. ചോദ്യം ചെയ്യലിനോട് യാതൊരു വിധത്തിലും സഹകരിക്കാത്ത ഇയാളെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങാനാണ് കസ്റ്റംസിന്‍റെ തീരുമാനം.
മറ്റൊരു പ്രതിയായ ഷഫീക്കിന്‍റെ കസ്റ്റഡി കാലാവധിയും തിങ്കളാഴ്ച തീരും. രണ്ടു പ്രതികളെയും ഒരുമിച്ചു കിട്ടിയ ഈ അവസരം കൂടുതല്‍ ഉപയോഗപ്പെടുത്താനാണ് നിലവില്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.