തിരുവനന്തപുരം : വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. സ്വര്‍ണക്കടത്ത് കേസില് കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണനെ ഡി.ആര്‍.ഐ സംഘം അറസ്റ്റ് ചെയ്തിനെ തുടര്‍ന്നാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കസ്റ്റംസ് സൂപ്രണ്ടിെൻറ അറസ്റ്റ് വരെയെത്തിയ കേസില്‍ വകുപ്പുതല അന്വേഷണത്ത ില്‍ സി.ബി.ഐയും പങ്കാളികളാണ്. കേന്ദ്ര ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസില്‍ ഗൂഢാലോചനയും മറ്റും ആഴത്തിലുള്ള അന്വേഷണത്തില്‍ കൂടെ മാത്രമേ പുറത്ത് കൊണ്ടുവരുവാന്‍ കഴിയൂ.
മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിലും കാര്‍ഗോ കടത്തിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുെണ്ടന്ന സംശത്തെ തുടര്‍ന്ന് സി.ബി.ഐ നിരവധി ഉദ്യോഗസ്ഥരുടെ വീടുകളില്‍ പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ കര്‍ശനടപടി എടുക്കണമെന്നായിരുന്നു മിക്ക റിപ്പോര്‍ട്ടുകളുകളിലെയും ശിപാര്‍ശ. കുറ്റക്കാെരന്ന് സംശയമുള്ള എല്ലാവരെയും തന്ത്രപ്രധാന ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ നടപടികള്‍ ഉണ്ടായില്ല.
സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ ഡി.ആര്‍.ഐയുടെ അന്വേഷണം തുടരും. ഇതുവരെ ആറുപേര്‍ പിടിയിലായി. 25 കിലോ സ്വര്‍ണവുമായി തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍, കഴക്കൂട്ടം സ്വദേശിനി സെറീന ഷാജി എന്നിവരെ ഡി.ആര്‍.ഐ പിടികൂടിയിരുന്നു. ഇതിെൻറ ഭാഗമായുള്ള അന്വേഷണത്തിലാണ് കസ്റ്റംസ് സൂപ്രണ്ട് പിടിയിലായത്.
സംഭവത്തില്‍ മുഖ്യപ്രതിയായ അഭിഭാഷകന്‍ ബിജുമനോഹറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ദുബൈയില്‍ സ്വര്‍ണം വാങ്ങി നല്‍കുന്ന ജിത്തുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. വരുംദിവസങ്ങളില്‍ നിരവധി പേരുടെ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് ഡി.ആര്‍.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.