തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ സംസ്ഥാനത്തിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് ഒരുതവണത്തേക്ക് സർക്കാർ നൽകുന്ന ഫീസ് 15.5 ലക്ഷം.കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച ഹരജിയിൽ സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരാകാനാണ് ഫീസ്. ഇതു സംബന്ധിച്ച ഉത്തരവ് നിയമവകുപ്പ് പുറത്തിറക്കി.
ഇ.ഡിയുടെ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നവംബർ മൂന്നിന് വീണ്ടും പരിഗണിക്കും. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹരജിക്കെതിരെ ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറി ഡോ. വി. വേണുവാണ് കോടതിയെ സമീപിച്ചത്.
കേരളത്തിൽ വിചാരണ തുടർന്നാൽ പ്രതികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാമെന്നും അന്വേഷണം അട്ടിമറിക്കാനും കഴിയുമെന്നുമാണ് ഇ.ഡി ഹരജിയിൽ പറയുന്നത്.വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റാൻ തക്ക കാരണങ്ങൾ ചൂണ്ടിക്കാട്ടാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച പെറ്റീഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.