തിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും. ഒരു വർഷത്തിനു ശേഷമാണ് സ്വപ്ന ജയിലിനു പുറത്തിറങ്ങുന്നത്. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയുള്ളത്. ഡോളര്‍കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലായാണ് സ്വപ്ന റിമാന്‍ഡിലായത്. ഇതില്‍ ആറിലും ജാമ്യം ലഭിച്ചിരുന്നു. ആറു കേസുകളിലും സ്വപ്നയുടെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചു.
ഇന്ന് ആ രേഖകൾ അട്ടക്കുളങ്ങര ജയിലെത്തിച്ച ശേഷം സ്വപ്നക്ക് പുറത്തിറങ്ങാം. ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും സ്വപ്നക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ വൈകിയതാണ് ജയിലില്‍ നിന്നും പുറത്തിറങ്ങാൻ വൈകിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി ജയില്‍ അധികൃതരെ അഭിഭാഷകനും ബന്ധുക്കളും അറിയിച്ചിട്ടുണ്ട്.
2020 ജൂലൈ 11നാണ് സ്വപ്നയെയും സന്ദീപിനെയും ബംഗളൂരുവിൽനിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗില്‍നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.