നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.
ദുബൈയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുനിൽ നിന്നും 197 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്.
ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരൻ 1118 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. കൂടാതെ സ്വർണ ചെയിനും വളയും കണ്ടെടുത്തു.
അബുദാബിയിൽ നിന്നും വന്ന കാസർക്കോട് സ്വദേശിനിയായ സ്ത്രീയിൽ നിന്നും 272 ഗ്രാം സ്വർണവും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.