സ്വർണക്കടത്ത്: ഒരു പ്രതി കൂടി എൻ.ഐ.എ കസ്​റ്റഡിയിൽ

കൊച്ചി: യു.എ.ഇ കോൺസുലേറ്റിന്‍റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ ഒരു പ്രതിയെക്കൂടി എൻ.ഐ.എ കസ്​റ്റഡിയിൽ വിട്ടു. 16ാം പ്രതി മഞ്ചേരി സ്വദേശി ടി.എം. മുഹമ്മദ്​ അൻവറിനെയാണ്​ (43) വെള്ളിയാഴ്​ച വരെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കസ്​റ്റഡിയിൽ വിട്ടത്​. ​

ചൊവ്വാഴ്​ച ഹാജരാക്കാൻ നിർദേശിച്ച്​ കോടതി പ്രൊഡക്​ഷൻ വാറൻറ്​​ പുറപ്പെടുവിച്ചെങ്കിലും ബുധനാഴ്​ചയാണ്​ ഹാജരാക്കിയത്​. സ്വപ്​ന സുരേഷിൽ നിന്നും സന്ദീപ്​ നായരിൽ നിന്നും പിടികൂടിയ മൊബൈൽ ഫോണുകളിലെയും ലാപ്​ടോപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ ഇയാളെ ചോദ്യം ചെയ്യുന്നത്​.

കഴിഞ്ഞ ദിവസം സന്ദീപ്​ നായർ, മുഹമ്മദ്​ ഷാഫി, മുഹമ്മദലി ഇബ്രാഹിം എന്നീ പ്രതികളെയും കസ്​റ്റഡിയിൽ വിട്ടിരുന്നു. അതേസമയം, പ്രധാന പ്രതി സ്വപ്​ന സുരേഷിനെ ബുധനാഴ്​ചയും കോടതിയിൽ ഹാജരാക്കിയില്ല.

Tags:    
News Summary - Gold Smuggling: One Accuse Under Remand in NIa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.