തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ അടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ.
സ്വർണക്കടത്തിനെക്കുറിച്ച് പല ഉന്നത ബി.ജെ.പി നേതാക്കൾക്കും മുൻകൂട്ടി അറിയാമായിരുന്നെന്നാണ് അനിൽ നമ്പ്യാരുടെയും സ്വപ്നയുടെയും മൊഴികളിൽനിന്ന് വ്യക്തമാകുന്നത്.
സ്വർണം അടങ്ങിയ ബഗേജ് നയതന്ത്ര ബഗേജ് അല്ലെന്ന് കത്തുനൽകാൻ ബി.ജെ.പി ചാനൽ മേധാവി അനിൽ നമ്പ്യാർ നിർദേശിച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധമുള്ള ആരുടെ ഇടപെടൽമൂലമാണെന്ന് അന്വേഷിക്കണം. ഇതിന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരെൻറ ടെലിഫോൺ രേഖകൾ പിടിച്ചെടുത്ത് പരിശോധിക്കണം. സ്വർണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധം അന്വേഷിക്കുന്ന എൻ.ഐ.എ അനിൽ നമ്പ്യാരെ ചോദ്യം ചെയ്യണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.
അതേസമയം, ജി.എസ്.ടി നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കേണ്ട 2.35 ലക്ഷം കോടി രൂപ നല്‍കാനാകില്ലെന്ന കേന്ദ്രസർക്കാർ, ജി.എസ്.ടി കൗണ്‍സിൽ തീരുമാനം പ്രതിഷേധാർഹമാണെന്നും ഇത് തിരുത്തണമെന്നും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.