തിരുവനന്തപുരം: വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിൽ സെക്രട്ടറിയേറ്റ് വളപ്പിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.
മന്ത്രിസഭയോഗം നടക്കുന്നതിനിടെയാണ് പുറത്ത് പ്രതിഷേധം അരങ്ങേറിയത്. കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ച് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റ് വളപ്പിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.
സാധാരണ നിലയിൽ സെക്രട്ടറിയേറ്റ് വളപ്പ് സമരത്തിന് വേദിയാവാറില്ല. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.