കരിപ്പൂരിൽ 1.21 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ രണ്ട്​ യാത്രക്കാരിൽ നിന്നായി 1.21 കോടി രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ്​ ഇന്‍റലിജൻസാണ്​ 2.10 കിലോഗ്രാമോളം സ്വർണമിശ്രിതം പിടിച്ചത്​. കോഴിക്കോട്​ മുക്കം സ്വദേശി കുന്നത്ത്​ ഷംസുദ്ദീനിൽ (35) നിന്ന് 1,070 ഉം മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത്​ അബ്​ദുൽ അസീസിൽ (30) നിന്ന് 1,213 ഉം ​ഗ്രാമാണ്​ പിടിച്ചത്​.

ഷംസുദ്ദീൻ ദമ്മാമിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലും അസീസ്​ ജിദ്ദയിൽ നിന്നുള്ള സ്​പൈസ്​ ​ജെറ്റ്​ വിമാനത്തിലുമാണ്​ കരിപ്പൂരിലെത്തിയത്​. മിശ്രിതത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും തുടർനടപടികളും സ്വീകരിക്കുമെന്ന്​ കസ്റ്റംസ്​ അറിയിച്ചു.

അസീസിന് 80,000 രൂപയും ഷംസുദ്ദീന്​ 40,000 രൂപയുമാണ് ടിക്കറ്റിന് പുറമെ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് യാത്രക്കാർ കസ്റ്റംസിനോട്​ വ്യക്തമാക്കിയത്​.

Tags:    
News Summary - Gold worth Rs 1.21 crore seized in Karipur Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.