കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽവഴി 15 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയത് തീവ്രവാദ പ്രവർത്തനത്തിനാണെന്ന് എൻ.ഐ.എ. കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന് അറസ്റ്റിലായ സ്വപ്ന സുരേഷിെൻറയും സന്ദീപ് നായരുടെയും കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻ.ഐ.എ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്.
യു.എ.ഇ കോൺസുലേറ്റിെൻറ എംബ്ലം വ്യാജമായി നിർമിച്ചാണ് പ്രതികൾ സ്വർണം കടത്തിയത്. ഇത് ജ്വല്ലറികൾക്കുവേണ്ടിയല്ല, തീവ്രവാദ പ്രവർത്തനത്തിന് പണം കണ്ടെത്തുന്നതിനു വേണ്ടിയാണെന്ന് എൻ.ഐ.എ ബോധിപ്പിച്ചു. വാദത്തിനിടെ, സ്വർണക്കടത്തും തീവ്രവാദ ആരോപണവും തമ്മിൽ ബന്ധമെന്താണെന്ന് കോടതി വാക്കാൽ എൻ.ഐ.എയോട് ആരാഞ്ഞു. ഹവാല പണമിടപാടും കള്ളനോട്ടിൽനിന്ന് വ്യത്യസ്തമായി ഒറ്റ ഇടപാടിലൂടെതന്നെ വൻതോതിൽ പണം നേടാമെന്നതുമാണ് സ്വർണക്കടത്തിലൂടെ ലക്ഷ്യംവെക്കുന്നത്. ഇത്തരത്തിൽ സ്വർണം കടത്തിക്കൊണ്ടുവരുക വഴി രാജ്യത്തിെൻറ സാമ്പത്തിക അടിത്തറ തകർക്കലാണ് ലക്ഷ്യമെന്നും ഇത് തീവ്രവാദ പ്രവർത്തനമാണെന്നും എൻ.ഐ.എ മറുപടി നൽകി.
വാദം കേട്ടശേഷം പ്രതികളെ കൂടുതൽ ചോദ്യംചെയ്യലിനായി ഈ മാസം 21 വരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തും സ്വപ്നയും നേരത്തേ യു.എ.ഇ കോൺസുലേറ്റിലെ ജീവനക്കാരായിരുന്നു. കോൺസുലേറ്റിൽ ജോലിചെയ്യുേമ്പാൾ ഇവർ നയതന്ത്ര ചാനൽവഴി ബാഗേജുകൾ എത്തിക്കുന്നതിെൻറ രീതി മനസ്സിലാക്കിയിരുന്നു. തുടർന്ന് മറ്റ് പ്രതികളുമായി ഗൂഢാേലാചന നടത്തി വൻതോതിൽ സ്വർണം കടത്തി. 2019 സെപ്റ്റംബർ മുതൽ സമാനരീതിയിൽ സ്വർണം കടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും എൻ.ഐ.എ ബോധിപ്പിച്ചു.
നേരത്തേ രണ്ടുതവണ സമാന രീതിയിൽ ഒമ്പതും 18ഉം കിലോ വീതം സ്വർണം കടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് തീവ്രവാദ പ്രവർത്തനത്തിനാണ് സ്വർണം എത്തുന്നതെന്ന വിവരം ലഭിച്ചതെന്നും എൻ.ഐ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.