പൊമ്പിളൈ ഒരുമൈ നേതാവ്​ ഗോമതി വെൽഫെയർ പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം

പൊമ്പിളൈ ഒരുമൈ നേതാവ്​ ഗോമതി വെൽഫെയർ പാർട്ടിയിൽ ചേർന്നു

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാവ്​ ഗോമതി വെൽഫെയർ പാർട്ടിയിൽ ചേർന്നു. ആലുവ മണ്ഡലം വെൽഫെയർ പാർട്ടി തെരരഞ്ഞെടുപ്പ്​ പ്രചാരണ സമ്മേളനത്തിൽ വെച്ചായിരുന്നു അവർ പാർട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചത്​. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീക്കാണ്​ മെമ്പർഷിപ്പ് നൽകിയത്​.

തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊമ്പിളൈ ഒരുമയുടെ ​േനതൃത്വത്തിൽ മൂന്നാറിൽ നടത്തിയ സമരങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. പരമ്പരാഗത തൊഴിലാളി യൂണിയനുകളെ വെല്ലുവിളിച്ച് തോട്ടം തൊഴിലാളികളായ സ്​ത്രീകൾ നടത്തിയ പൊമ്പിളൈ ഒരുമൈ സമരങ്ങളിലൂടെയാണ്​ ഗോമതി ​ശ്രദ്ധ നേടിയത്​.

2015 ​ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ​​േബ്ലാക്ക് പഞ്ചായത്തിലേക്ക് നല്ലതണ്ണി ഡിവിഷനില്‍ നിന്ന്​ പൊമ്പിളൈ ഒരുമൈ സ്​ഥാനാർഥിയായി മത്സരിച്ച ഗോമതി വിജയിച്ചിരുന്നു. 

Tags:    
News Summary - gomathi joins with welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.