കൊച്ചി: എറണാകുളം കാക്കനാട് ചെമ്പുമുക്കിന് സമീപം ആക്രികടയിൽ വൻ തീപിടിത്തം. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രാവിലെ 10 മണിയോടെയാണ് സംഭവം. മേരി മാതാ സ്കൂളിന് സമീപത്ത് വലിയ ജനവാസ മേഖലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
ഞായറാഴ്ച സ്കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാൽ വലിയ ആശങ്ക നിലവിൽ ഇല്ല. പ്രദേശമാകെ പുക ഉയർന്നതിനാൽ പരിസരവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്.
തൃക്കാക്കര നഗരസഭക്ക് കീഴിലുള്ള പ്രദേശത്ത് ഈ ആക്രി ഗോഡൗൺ ലൈസൻസ് ഇല്ലാതെയാണ് കഴിഞ്ഞ ഏഴുവർഷമായി പ്രവർത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.