ജോലി സമയം കഴിഞ്ഞു; ഗുഡ്സ് ട്രെയിൻ ട്രാക്കിൽ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി

കാസർകോട്: ജോലി സമയം കഴിഞ്ഞതോടെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇതേത്തുടർന്ന് മൂന്നാം പ്ലാറ്റ്ഫോം വഴിയാണ് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ കടന്നുപോയത്.

പുലർച്ചെ രണ്ടുമണിയോടെയാണ് ഗുഡ്സ് ട്രെയിൻ കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയത്. യാത്രാ തീവണ്ടികൾക്കുള്ള ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോകുകയായിരുന്നു. ലോക്കോ പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞതോടെ പോകുകയായിരുന്നെന്നാണ് വിവരം.

ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകളാണ് ഒന്നാം പ്ലാറ്റ്ഫോമിലെ ട്രാക്കിൽ നിർത്താറ്. ഇവിടെ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടതോടെ യാത്രക്കാർ വലഞ്ഞു. തുടർന്നാണ് മൂന്നാം പ്ലാറ്റ്ഫോമിലൂടെ ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ കടത്തിവിട്ടത്. പരശുറാം, നേത്രാവതി, മംഗലാപുരം-കോഴിക്കോട് ട്രെയിനുകൾ മൂന്നാം പ്ലാറ്റ്ഫോമിലെ ട്രാക്കിലൂടെയാണ് പോയത്. 

Tags:    
News Summary - goods train stopped on the track and the loco pilot got off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.