കഴക്കൂട്ടം: കഴക്കൂട്ടം ജങ്ഷനിൽ അർധരാത്രിയിൽ ഗുണ്ടാ ആക്രമണത്തിൽ വീട് തകർന്നു. ബുധനാഴ്ച് രാത്രി 11.30 ന് ജങ്ഷനിൽ ഹോട്ടൽ നടത്തുന്ന മഞ്ജുവിെൻറ വീടാണ് തകർക്കപ്പെട്ടത്. ഹോട്ടലിനോട് ചേർന്ന മുറി പൂർണമായും തകർന്നു. മാരകായുധങ്ങളുമായി വന്ന പത്തംഗ ഗുണ്ടാസംഘത്തിെൻറ അലർച്ച കേട്ട് ഉണർന്ന് പുറത്തേക്ക് വന്ന മഞ്ജുവിനെയും ഭർത്താവിനെയും അക്രമികൾ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി.
തുടർന്ന് ഏതാനും മീറ്റർ മാത്രം അകലെയുള്ള കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നും അക്രമികൾ സ്ഥലം വിട്ട ശേഷമാണ് പൊലീസെത്തിയതെന്നും ആക്ഷേപമുണ്ട്. വസ്തുസംബന്ധമായ കേസ് നിലനിൽക്കുന്ന വീട്ടിലാണ് സംഭവം.
കോടതിയിൽ നിന്നുള്ള ഇൻജക്ഷൻ ഓർഡർ നിലനിൽക്കെ എതിർകക്ഷി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി രണ്ടാം ദിവസമാണ് ആക്രമണം നടന്നത്. പൊലീസ് സഹായമില്ലാതെ അക്രമികൾ ഇത്തരത്തിൽ അഴിഞ്ഞാടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. മഞ്ജുവിെൻറ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.