കായംകുളം: യുവനേതാവിെന മയക്കുമരുന്ന് ലോബി വെട്ടിപ്പരിക്കേൽപിച്ചു. ഡി.വൈ.എഫ്.െഎ ബ്ലോക്ക് കമ്മിറ്റി അംഗവും മേഖല സെക്രട്ടറിയുമായിരുന്ന കരീലക്കുളങ്ങര കളരിവാതുക്കൽ തെക്കതിൽ ഷാനാണ് (27) വെേട്ടറ്റത്. ശനിയാഴ്ച രാത്രി 10 ഒാടെ കരീലക്കുളങ്ങര വായനശാലക്ക് സമീപമാണ് സംഭവം. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ മനീഷിെൻറ നേതൃത്വത്തിെല സംഘമാണ് വെട്ടിയതെന്ന് ഷാൻ പൊലീസിന് മൊഴി നൽകി.
ഒരാഴ്ച മുമ്പ് ഷാനിനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തിരുന്നു. വായനശാലയിൽ ഒാണാഘോഷയോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഷാൻ സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കവെയാണ് ൈബക്കിൽ മൂന്നംഗ സംഘം എത്തിയത്. ചാക്കിൽ സോഡ കുപ്പി നിറച്ച് അടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. വടിവാൾ വീശിയതോടെ ഒാടിമാറിയ ഷാനിനെ പിന്തുടർന്ന് വെട്ടുകയായിരുന്നു. ഇടത് കൈപ്പത്തിയിലെ വിരലുകൾ അറ്റുമാറി. തോളിനും വെേട്ടറ്റു. തലക്കുനേരെ വന്ന വെട്ട് ഇടതുകൈ കൊണ്ട് തടയുകയായിരുന്നു. സമീപത്തെ വീട്ടിൽ ഒാടിക്കയറിയാണ് രക്ഷപ്പെട്ടത്. ബഹളം കേട്ട് സുഹൃത്തുക്കൾ ഒാടിയെത്തിപ്പോഴേക്കും ആക്രമിസംഘം രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ മനീഷ് ഡൽഹിയിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയിലെ പ്രധാന പ്രതികൂടിയാെണന്ന് പൊലീസ് പറഞ്ഞു. ഇൗ കേസിലെ കൂട്ടുപ്രതികൾ തീഹാർ ജയിലിലാണ്. പൊലീസിനെ വെട്ടിച്ചാണ് ഇയാൾ കരീലക്കുളങ്ങരയിൽ വിലസുന്നത്. മനീഷിെൻറ ലഹരി മാഫിയക്കെതിരെ ഷാനിെൻറ നേതൃത്വത്തിൽ നേരത്തേ പ്രവർത്തനം നടന്നിരുന്നു. ഇതാണ് ശത്രുതക്ക് കാരണമെന്ന് പറയുന്നു.ഷാൻ അടക്കമുള്ളവർക്കെതിരെ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ ഒരാഴ്ച മുമ്പ് സി.പി.എം നടപടിയെടുത്തിരുന്നു. പാർട്ടിയിൽ ദുർബലനായ അവസരം മുതലെടുത്താണ് ആക്രമണം നടത്തിയതെന്ന് സഹപ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.