കേരള ബാങ്ക്​ പ്രസിഡൻറായി ഗോപി കോട്ടമുറിക്കൽ; മലപ്പുറം ജില്ലാബാങ്ക്​ വിട്ടുനിൽക്കുന്നത്​ ശരിയല്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ബാങ്കിൻെറ പ്രഥമ പ്രസിഡൻറായി ഗോപി കോട്ടമുറിക്കലിനെ തെരഞ്ഞെടുത്തു. എം.കെ കണ്ണനാണ്​ വൈസ്​​ പ്രസിഡൻറ്​. കേരള ബാങ്കിെൻറ ഭരണസമിതിയിലേക്ക് നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ ഇടതു പാനൽ സമ്പൂര്‍ണവിജയം നേടിയിരുന്നു.

ബാങ്ക്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനിടെ യു.ഡി.എഫിനെ വിമർശിച്ച്​ മുഖ്യമന്ത്രി രംഗത്തെത്തി. മലപ്പുറം ജില്ലാ ബാങ്ക്​ കേരള ബാങ്കിൽ നിന്ന്​ വിട്ടുനിൽക്കുന്നത്​ ശരിയല്ലെന്ന്​ അദ്ദേഹം പറഞ്ഞു.മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍നിന്ന് പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഓരോ അംഗങ്ങളെയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തത്.

മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കി​െൻറ ഭാഗമായിട്ടില്ലാത്തതിനാല്‍ ഇവിടെ ജില്ലാ പ്രതിനിധി തെരഞ്ഞെടുപ്പ്​ നടന്നിരുന്നിരുന്നില്ല. കോഴിക്കോട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഇടത് പ്രതിനിധികള്‍ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായി ഒരാളെ സംസ്ഥാനതലത്തിലും തെരഞ്ഞെടുത്തു. അര്‍ബന്‍ ബാങ്ക് പ്രതിനിധിയായാണ് ഗോപി കോട്ടമുറിക്കല്‍ വിജയിച്ചത്​.

അഡ്വ.എസ്. ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ.ജി. ലാലു (കൊല്ലം), എസ്. നിര്‍മലദേവി (പത്തനംതിട്ട), എം. സത്യപാലന്‍ (ആലപ്പുഴ), കെ.ജെ. ഫിലിപ്പ് (കോട്ടയം), കെ.വി. ശശി (ഇടുക്കി), അഡ്വ. പുഷ്പദാസ്(എറണാകുളം), എം.കെ. കണ്ണന്‍ (തൃശൂര്‍), എ. പ്രഭാകരന്‍ (പാലക്കാട്), പി. ഗഗാറിന്‍ (വയനാട്), ഇ. രമേശ് ബാബു (കോഴിക്കോട്), കെ.ജി. വത്സലകുമാരി (കണ്ണൂര്‍), സാബു അബ്രഹാം (കാസര്‍കോട്) എന്നിവരാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞവർഷം നവംബര്‍ 26നാണ് സംസ്ഥാന സഹകരണബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് നിലവിൽവന്നത്​. ഒരുവര്‍ഷത്തേക്ക് സഹകരണവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല. വ്യാഴാഴ്ച ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചിരുന്നു.

Tags:    
News Summary - Gopi Kottamurikkal elected Kerala Bank president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.