മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ്മാ​ന​മാ​യ ലാ​പ്ടോ​പ് തൃ​ശൂ​ർ ജി​ല്ല ക​ല​ക്ട​ർ എ​സ്. ഷാ​ന​വാ​സ് ശി​വാ​നി​ക്ക് സ​മ്മാ​നി​ക്കു​ന്നു

ഇ-മെയിൽ കിട്ടി; ശിവാനിക്ക് മുഖ്യമന്ത്രിയുടെ ശിശുദിന സമ്മാനം ലാപ്ടോപ്

പാ​വ​റ​ട്ടി (തൃ​ശൂ​ർ): അ​ക്ഷ​ര​ത്തെ​റ്റു​ക​ളു​ള്ള​തും ഒൗ​പ​ചാ​രി​ക​ത​ക​ളി​ല്ലാ​ത്ത​തു​മാ​യ നാ​ലാം ക്ലാ​സു​കാ​രി​യു​ടെ ഇ-​മെ​യി​ലി​നെ മു​ഖ്യ​മ​ന്ത്രി നി​സ്സാ​ര​മാ​യ​ല്ല ക​ണ്ട​ത്. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് മൊ​ബൈ​ൽ ഫോ​ണോ ലാ​പ്ടോ​പ്പോ ഇ​ല്ലാ​ത്ത സ​ങ്ക​ട​മാ​ണ് 11കാ​രി ശി​വാ​നി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഇ-​മെ​യി​ലി​ലൂ​ടെ 10 ദി​വ​സം മു​മ്പ് അ​റി​യി​ച്ച​ത്. മെ​യി​ൽ കി​ട്ടി​യ മു​ഖ്യ​മ​ന്ത്രി ശി​വാ​നി​ക്ക് ശി​ശു​ദി​ന സ​മ്മാ​ന​മാ​യി ലാ​പ്ടോ​പ് എ​ത്തി​ച്ചു. ക​ല​ക്ട​ർ എ​സ്. ഷാ​ന​വാ​സ് വെ​ൺ​മേ​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​യാ​ണ്​ സ​മ്മാ​നം കൈ​മാ​റി​യ​ത്.

പ​ഠി​ക്കാ​ൻ മൊ​ബൈ​ൽ ഫോ​ണി​ല്ലാ​തെ വി​ഷ​മി​ച്ച ശി​വാ​നി​യോ​ട് അ​മ്മാ​വ​െൻറ മ​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ഇ-​മെ​യി​ൽ അ​യ​ച്ചാ​ൽ മ​തി, ഫോ​ൺ കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞ​ത്. അ​ത് പ​ക്ഷേ, ശി​വാ​നി​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കി. പി​ന്നെ എ​ങ്ങ​നെ ഇ-​മെ​യി​ൽ അ​യ​ക്കു​മെ​ന്ന ചി​ന്ത​യാ​യി. തു​ട​ർ​ന്ന് അ​മ്മാ​വ​െൻറ മ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മ​റ്റൊ​രു ഫോ​ണി​ൽ​നി​ന്ന്​ വീ​ട്ടി​ലെ അ​വ​സ്ഥ അ​റി​യി​ച്ച് മെ​യി​ൽ അ​യ​ച്ചു.

ഇ​ത് കി​ട്ടി​യ മു​ഖ്യ​മ​ന്ത്രി ശി​വാ​നി​യു​ടെ കു​ഞ്ഞു​മ​ന​സ്സി​ലെ വ​ലി​യ സ​ങ്ക​ടം ക​ണ്ടു. ഉ​ട​ൻ മ​റു​പ​ടി വ​ന്നു. എ​ന്നാ​ൽ, ഇ​തെ​ല്ലാം മ​റ​ന്ന ശി​വാ​നി​യു​ടെ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ അ​ച്ഛ​ൻ എ​ട​മി​നി മു​രു​ക​െൻറ ഫോ​ണി​ലേ​ക്ക് ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക് ക​ല​ക്ട​റു​ടെ ഓ​ഫി​സി​ൽ​നി​ന്ന് വി​ളി​ച്ച്​ വീ​ട്ടി​ലേ​ക്ക്​ വ​രു​മെ​ന്ന്​ അ​റി​യി​ച്ചു. വി​ശ്വ​സി​ക്കാ​നാ​വാ​തെ​യും അ​മ്പ​ര​പ്പോ​ടെ​യും അ​മ്മ ര​ജി​നി​യും കു​ഞ്ഞ​നി​യ​ത്തി​യും മു​രു​ക​നും കാ​ത്തി​രു​ന്നു. മൂ​ന്നു മ​ണി​യോ​ടെ ന​ട​വ​ഴി​പോ​ലു​മി​ല്ലാ​ത്ത വീ​ട്ടി​ലേ​ക്ക് സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ പി​റ​കി​ലൂ​ടെ ക​ല​ക്ട​ർ എ​ത്തി. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ക്കൊ​പ്പം ശി​ശു​ദി​ന ആ​ശം​സ​ക​ളും മു​ഖ്യ​മ​ന്ത്രി കൊ​ടു​ത്ത​യ​ച്ച ലാ​പ്ടോ​പ്പും സ​മ്മാ​നി​ച്ചു. പാ​വ​റ​ട്ടി സെൻറ് ജോ​സ​ഫ്സ് എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ് ശി​വാ​നി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.