കേരളം ലഹരി വിൽപനയുടെ തലസ്ഥാനം; സർക്കാർ പണമുണ്ടാക്കുന്നത് ലോട്ടറിയും മദ്യവും വിറ്റ് -ഗവർണർ

തിരുവനന്തപുരം: യൂനിവേഴ്സിറ്റികളിലെ വി.സി നിയമനം ഗവർണറുടെ അധികാരമാണെന്നാണ് സുപ്രീംകോടതി പറഞ്ഞതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ അധികാരപരിധി ചോദ്യം ചെയ്യാൻ ആർക്കാണ് അധികാരം. മന്ത്രിമാരെ നിയമിച്ചത് താനാണ്. ആ മന്ത്രിമാരാണ് ഇപ്പോൾ തന്നെ ചോദ്യം ചെയ്യുന്നതെന്നും ഗവർണർ പറഞ്ഞു.

കേരളം ലഹരിയുടെ തലസ്ഥാനമായി മാറുകയാണ്. ലോട്ടറിയും മദ്യവും വിറ്റ് പണമുണ്ടാക്കുകയാണ് കേരളം ചെയ്യുന്നത്. ഗവർണറെ വിമർശിക്കാൻ നിയമമന്ത്രിക്ക് എന്ത് അധികാരമാണ് ഉള്ളത്. ഗവർണറുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ ക്രിമിനൽ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ആരും നിക്ഷേപം നടത്തുന്നില്ല. 100 ശതമാനം സാക്ഷരതയുള്ള കേരളത്തിൽ വിദ്യാർഥികൾ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോവുകയാണ്. ലോട്ടറിയും മദ്യവും മതിയെന്ന് കേരളം തീരുമാനിച്ചിരിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Governer arif muhammed khan statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.