ഗവർണർ ഡി.ജി.പിയെ വിളിപ്പിച്ചു; കടകംപള്ളി കോടിയേരിയെ കാണുന്നു

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത്​ രണ്ട്​ യുവതികൾ എത്തിയതിന്​ പിന്നാലെ ഗവർണർ ഡി.ജി.പിയെ വിളിപ്പിച്ചു. ശബരിമലയിലെ നിലവിലെ സ്ഥിഗതികൾ മനസിലാക്കാനാണ്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റയെ ഗവർണർ പി. സദാശിവം വിളിപ്പിച്ചതെന്നാണ്​ റിപ്പോർട്ടുകൾ.

അതേ സമയം, പുതിയ സാഹചര്യം ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സി.പി.എം ആസ്ഥാനമായ എ.കെ.ജി സ​​​െൻററി​െലത്തി. കടകംപള്ളി സുരേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനുമായി ചർച്ച നടത്തുകയാണ്​.

എറണാകുളം സ്വദേശിയായ രഹ്​നഫാത്തിമയും മോജോ ടിവി എന്ന തെലുങ്ക് ചാനലി​​​​െൻറ റിപ്പോര്‍ട്ടര്‍ ഹൈദരാബാദ് സ്വദേശി കവിതയും​ ഇന്ന്​ സന്നിധാനത്ത്​ എത്തിയത്​.

Tags:    
News Summary - Governer call DGP in Sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.