സർക്കാർ പരസ്യം വസ്തുതാ വിരുദ്ധമെന്ന് മഹിജ

തിരുവനന്തപുരം: ജിഷ്ണു കേസിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പത്ര പരസ്യം വസ്തുതാ വിരുദ്ധമെന്നും സർക്കാർ നിലപാടിൽ ദുഖമുണ്ടെന്നും മഹിജ. തന്നെ വിളിക്കുകപോലും ചെയ്യാതെയാണ് സർക്കാർ പത്ര കുറിപ്പ് ഇറക്കിയതെന്നും മഹിജ മാധ്യമങ്ങളോട് പറഞ്ഞു.

നീതികിട്ടുംവരെ സമരം തുടരും. പൊലീസ് നടപടിയുടെ വിഡിയോ ദൃശ്യങ്ങള്‍ സത്യം വിളിച്ചു പറയുന്നുണ്ട്. പിണറായി വിജയനെ ഇഷ്ടപ്പെടുന്ന ത​െൻറ കുടുംബത്തിനെതിരെ പരസ്യം നല്‍കിയതില്‍ വേദനയുണ്ട്. പൊലീസിനെ ന്യായീകരിച്ചാണ് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതെന്നും മഹിജ പ്രതികരിച്ചു. 

ഡി.ജി.പി ഒഫീസിന് മുന്നിൽ സത്യഗ്രഹം നടത്താനിരുന്ന ജിഷ്ണുവി​െൻറ മാതാപിതാക്കളെയും കുടുംബത്തെയും അക്രമിച്ച പൊലീസ് നടപടി ന്യായീകരിച്ച് ഇന്നാണ് സർക്കാർ പരസ്യം നൽകിയത്. മഹിജയെ പൊലീസ് അക്രമിച്ചട്ടില്ലെന്നും പ്രശ്നങ്ങളുണ്ടാക്കിയത് പുറത്തുനിന്നുള്ളവരാണെന്നുമാണ് സർക്കാർ പറയുന്നത്.

കേസിൽ സർക്കാർ തങ്ങൾക്കെതിരാണെന്ന് ജിഷ്ണുവി​െൻറ അച്ഛനും ജിഷ്ണുവിന് നീതി കിട്ടാൻ മരിക്കാൻ വരെ തയ്യാറാണെന്ന് സഹോദരി അവിഷ്ണയും വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - government and not truth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.