പോപുലർ ഫിനാൻസ്​ തട്ടിപ്പ്​ സി.ബി.​െഎക്ക് വിടാൻ സർക്കാർ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: പോ​പു​ല​ർ ഫി​നാ​ൻ​സ്​ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ കേ​സു​ക​ൾ സി.​ബി.​െ​എ​ക്ക്​ വി​ടാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. സം​സ്​​ഥാ​ന​ത്തി​നും രാ​ജ്യ​ത്തി​നും വെ​ളി​യി​ൽ ഇ​ട​പാ​ടു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി കേ​​ന്ദ്ര​ത്തി​ന്​ ക​ത്ത്​ ന​ൽ​കും. 2000 കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പി​ൽ 13 ഒാ​ളം കേ​സു​ക​ൾ​ ഇ​തു​വ​രെ പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ു.

ഒറ്റ എഫ്​.​െഎ.ആർ മാത്രമെന്തെന്ന്​ ​ൈഹകോടതി

കൊ​ച്ചി: പ​ത്ത​നം​തി​ട്ട പോ​പു​ല​ർ ഫി​നാ​ൻ​സ് നി​ക്ഷേ​പ ത​ട്ടി​പ്പു കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തെ അ​നു​കൂ​ലി​ച്ച്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക്​ വി​ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​യി ​േ​പ്രാ​സി​ക്യൂ​ട്ട​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ന്നാ​ൽ, നി​​ക്ഷേ​പ ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച വി​വി​ധ പ​രാ​തി​ക​ൾ ഒ​റ്റ എ​ഫ്.​ഐ.​ആ​ർ മാ​ത്ര​മാ​യി ര​ജി​സ്‌​റ്റ​ർ ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ച​തെ​ന്തി​നെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച ജ​സ്​​റ്റി​സ്​ വി.​ജി. അ​രു​ൺ ഹ​ര​ജി വീ​ണ്ടും ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. 

Tags:    
News Summary - Government decides to leave popular finance fraud to CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.