തിരുവനന്തപുരം: സർക്കാറും ഡി.ജി.പി ടി.പി. സെൻകുമാറും തമ്മിലെ പോര് വീണ്ടും രൂക്ഷമാകുന്നു. ജീവനക്കാരെ സ്ഥലംമാറ്റി ഡി.ജി.പി പുറത്തിറക്കിയ ഉത്തരവ് മൂന്നു ദിവസം കഴിഞ്ഞും നടപ്പായില്ല. പഴയ സ്ഥിതി തുടരാൻ മുഖ്യമന്ത്രിയുടെ ഒാഫിസ് നിർദേശം നൽകി. എന്നാൽ, ഇതുസംബന്ധിച്ച് േരഖാമൂലമുള്ള ഉത്തരവുകളൊന്നും രാത്രി വൈകിയും പുറത്തിറക്കിയിട്ടില്ല. സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ച് ഡി.ജി.പി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ നിർദേശാനുസരണം പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട് കുമാരി ബീന ഡി.ജി.പി ഒാഫിസിൽ തന്നെ തുടരും. സ്ഥലംമാറ്റം സംബന്ധിച്ച ഡി.ജി.പിയുടെ അവകാശവാദം തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ നടപടി.പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീന ഉൾപ്പെടെ നാല് ജീവനക്കാരെ മാറ്റിയ ഉത്തരവാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് തടഞ്ഞത്. തന്നെ സ്ഥലംമാറ്റിയ ഡി.ജി.പിയുടെ നടപടിയെ ചോദ്യംചെയ്ത് ജീവനക്കാരി ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. അതിനുശേഷം അവർ പഴയ സെക്ഷനിൽതന്നെ കഴിഞ്ഞ മൂന്നുദിവസമായി തുടരുകയായിരുന്നു. അവർക്ക് പൊലീസ് ആസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പിന്തുണയുമുണ്ടായി.
സർക്കാർ അനുകൂല സംഘടന പ്രതിനിധിയായ കുമാരി ബീനയെ പൊലീസ് ആസ്ഥാനത്തുനിന്ന് സ്ഥലംമാറ്റിയതിനെതിരെ ഭരണപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു. സ്ഥലംമാറ്റം സംബന്ധിച്ച കാര്യങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഡി.ജി.പി വിശദീകരിച്ചിരുന്നു. ആവശ്യമില്ലാതെ വിവാദങ്ങളുണ്ടാക്കുന്നെന്നായിരുന്നു ഡി.ജി.പിയുടെ വിശദീകരണം. പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം ഡി.ജി.പിക്കാണെന്ന് ആഭ്യന്തരസെക്രട്ടറിക്കും ഡി.ജി.പി വിശദീകരണം നൽകി.
എന്നാൽ, ഡി.ജി.പിയുടെ വിശദീകരണം തള്ളിക്കൊണ്ടാണ് പഴയസ്ഥിതി തുടരാൻ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഒാഫിസ് നിർേദശം നൽകിയത്. സുഗമമായ പ്രവർത്തനത്തിന് പ്രശ്നങ്ങളുണ്ടാക്കാതെ എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകണമെന്ന നിർദേശവും മുഖ്യമന്ത്രിയുടെ ഒാഫിസ് നൽകിയിട്ടുണ്ട്. കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് വധഭീഷണി ഉണ്ടെന്ന് കാണിച്ച് പൊലീസ് ആസ്ഥാനത്ത് നൽകിയ പരാതി ടി ബ്രാഞ്ചിൽ പൂഴ്ത്തിയെന്ന ആരോപണത്തെ തുടർന്നാണ് ജൂനിയർ സൂപ്രണ്ടിനെ സ്ഥലംമാറ്റിയതെന്നാണ് ഡി.ജി.പിയുടെ ഒാഫിസിൽനിന്ന് അറിയുന്നത്. എന്നാൽ, പൊലീസ് ആസ്ഥാനത്തുനിന്ന് ഇൗ പരാതി പരിഗണിക്കുന്നതിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച ഹെഡ്ക്വാർേട്ടഴ്സ് െഎ.ജി ബൽറാംകുമാർ ഉപാധ്യായ കഴിഞ്ഞദിവസം രാത്രി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.