തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പിന് ആദ്യമായി സർക്കാറിന്റെ ധനസഹായം. ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ തൃശൂർ കലക്ടർക്ക് സർക്കാർ അനുവദിച്ച് ഉത്തരവായെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
ഇതാദ്യമായാണ് തൃശൂർപൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്.
ഈ വർഷത്തെ പൂരം എല്ലാ ആചാരാനുഷ്ഠാനങ്ങളോടും കൂടി നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാറിന്റെ സാമ്പത്തികസഹായവും ലഭ്യമാക്കിയതെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.