സർക്കാറും ഗവർണറും കുറ്റക്കാർ -കെ.സി. വേണുഗോപാൽ

ശബരിമല: രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലെ ചക്കളത്തിപ്പോരാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എം.പി ശബരിമലയിൽ പറഞ്ഞു. ശബരീശ ദർശനശേഷം സന്നിധാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് വിഭാഗവും ചേർന്ന് ഭരണഘടനാസ്തംഭനം സൃഷ്ടിക്കുകയാണ്. ഗവർണർ ഒഴിഞ്ഞുമാറാതെ ചാൻസലർ സ്ഥാനത്തിരുന്ന് നടപടി സ്വീകരിക്കണം. സർക്കാറും ഗവർണറും ഒരുപോലെ കുറ്റക്കാരാണെന്നും രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാനുള്ള നീക്കം വിവാദമാക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Government, Governor KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.