തിരുവനന്തപുരം: കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന കോവിഡ് കണക്കുകളുടെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യം സര്‍ക്കാര്‍ വരുത്തിെവച്ച വിനയാണെന്ന് എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (AHSTA) ആരോപിച്ചു.
മാര്‍ച്ച് 26 ന് അവസാനിക്കുന്ന വിധത്തില്‍ ഹയര്‍ സെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷകളും തുടര്‍ന്ന് പ്രാക്ടിക്കല്‍ പരീക്ഷകളും നടത്താനായിരുന്നു ആദ്യ തീരുമാനം. ഭരണാനുകൂല സംഘടനയിലെ അനാവശ്യനിര്‍ബന്ധപ്രകാരം സര്‍ക്കാര്‍ ആരോടും ആലോചിക്കാതെ ആദ്യ തീരുമാനം രാഷ്ട്രീയമായി അട്ടിമറിച്ച് പരീക്ഷകള്‍ ഏപ്രില്‍ മാസത്തേയ്ക്ക് മാറ്റിയതിന്‍റെ പരിണിതഫലമാണ് ഇന്ന് വിദ്യാർഥികൾ അനുഭവിക്കേണ്ടിവന്നത്.
ഗുരുതരമായ കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും ജീവന്‍ പന്താടിക്കൊണ്ടുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എ.എച്ച്എ.സ്.ടി.എ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയ സാഹചര്യത്തിലാണ്, കോടതിയില്‍ നിന്നും ഉണ്ടായേക്കാവുന്ന തിരിച്ചടി ഭയന്ന് സര്‍ക്കാര്‍ പരീക്ഷകള്‍ മാറ്റാനുള്ള തീരുമാനം തിരക്കിട്ടെടുത്തത്.
കോവിഡ് നിരക്കുകള്‍ അപകടകരമായ നിരക്കിലേയ്ക്ക് ഉയരുന്നതിനു മുമ്പ് അവസാനിക്കേണ്ടിയിരുന്ന പരീക്ഷകള്‍ ഇത്തരത്തില്‍ അനിശ്ചിതത്തിലാക്കിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും, എ.എച്ച്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.