തിരുവനന്തപുരം: കാസർകോട് ജില്ലയിൽ സർക്കാർ ഓഫിസുകൾ ഒരാഴ്ച അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ ്ഥാനത്ത് സ്ഥിതി ഗൗരവതരമാണ്. ഇന്നുമാത്രം 56 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേർക്ക് രോഗം സ്ഥിരീകരിച്ചു.
കാസർകോട് രോഗം സ്ഥിരീകരിച്ചയാൾ പല സ്ഥലത്തും സഞ്ചരിച്ചിട്ടുണ്ട്. ഇത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. കടകൾ രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുമണിവരെ മാത്രം തുറക്കും. ആരാധനാലയങ്ങൾ രണ്ടാഴ്ച അടച്ചിടും.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ഞായറാഴ്ചത്തെ ജനതാ കർഫ്യൂയുമായി എല്ലാവരും സഹകരിക്കണം. അന്ന് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ എല്ലാ പൊതുഗാഗതവും റദ്ദാക്കും. അന്നേദിവസം എല്ലാവരും അവരുടെ വീടും പരിസരവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സർക്കാർ ഓഫിസുകളിൽ ക്രമീകരണം ഏർപ്പെടുത്തും. ഒരേസമയം 50 ശതമാനം ജീവനക്കാർ ഹാജരായാൽ മതി- മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.