കാസർകോട്: സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകളിലും ഒന്നുമുതൽ നാലുവരെ മലയാളം നിർബന്ധമാക്കിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ ഒാർഡിനൻസ് നിയമയുദ്ധത്തിലേക്ക്. ഉത്തരവിനെതിരെ ഇന്ന് ഹൈകോടതിയിൽ റിട്ട് ഹരജി സമർപ്പിക്കുമെന്ന് കന്നട പോരാട്ടസമിതി പ്രസിഡൻറ് അഡ്വ. ബെള്ളൂകൂറായ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഭരണഘടനയുടെ വകുപ്പ് 350 എ, മൗലികാവകാശം വകുപ്പ് 29, 30 പ്രകാരമാണ് ഒാർഡിനൻസ് കോടതിയിൽ ചോദ്യംചെയ്യാൻ കന്നട പോരാട്ടസമിതി തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളെയും കക്ഷിചേർക്കാൻ കന്നടസമിതി തീരുമാനിച്ചിട്ടുണ്ട്. കർണാടകത്തിലെ മുഴുവൻ പ്രൈമറി സ്കൂളുകളിലും പഠനമാധ്യമം കന്നടയാക്കിയ കർണാടക സർക്കാറിെൻറ ഉത്തരവ്, അംഗീകൃത അൺ എയ്ഡഡ്, ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ഹരജിയിൽ സുപ്രീംകോടതിയിൽ റദ്ദാക്കിയിരുന്നു. ആർട്ടിക്കിൾ 350 എ പ്രകാരം കുട്ടികളുടെ പഠനമാധ്യമം മാതാപിതാക്കളാണ് തീരുമാനിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാറിെൻറ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.