തിരുവനന്തപുരം: കോവിഡ് കാല വിരസത അകറ്റാനാണ് പവിത്ര മദ്ദളത്തിൽ അച്ഛന്റെ ശിക്ഷണത്തിൽ കൈവെച്ചത്. അഞ്ച് വർഷങ്ങൾക്കിപ്പുറം സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എ ഗ്രേഡ് മദ്ദളവാദനക്കാരിയാണവൾ. കാസർകോട് നീലേശ്വരം രാജാസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ രണ്ടാം വര്‍ഷ വിദ്യാഥിനിയാണ് പവിത്ര.
അച്ഛന് ശ്രീകുമാര്‍ സദനം കഥകളിയോഗത്തിലെ മേളക്കാരനാണ്. പിതാവിനൊപ്പം കഥകളിക്ക് പോയതിനെ തുടര്‍ന്ന് ഏഴാം ക്ലാസ് മുതല്‍ തായമ്പകയില്‍ പരിശീലനം ആരംഭിച്ചു അരങ്ങേറ്റവും നടത്തി. പിന്നീടാണ് ലോക്ഡൗൺ കാലത്ത് മദ്ദളത്തില്‍ കൈവച്ചത്. ബാലപാഠങ്ങള്‍ അച്ഛന് തന്നെ പരിശീലിപ്പിച്ചു. മത്സരങ്ങളിലേക്ക് എത്താനായി നീലേശ്വരം ഉണ്ണികൃഷ്ണന്മാരാരുടെ ശിക്ഷണവും സ്വീകരിച്ചു. അവിടെനിന്നും ചിറയ്ക്കല്‍ നന്ദന്മാരാരുടെ കീഴില്‍ പഞ്ചവാദ്യവും അഭ്യസിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷമായി പവിത്ര മദ്ദളമത്സരത്തിന് സംസ്ഥാന തലത്തില്‍ എത്തുന്നുണ്ട്. വിവേക് ഷേണായി, പി.ശീതള്‍, ശ്രീയ ശ്രീകുമാര്‍ എന്നിവരായിരുന്നു മദ്ദളത്തിലെ പിന്നണിക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.