തൊടുപുഴ: പട്ടികജാതിയിൽ നിന്ന് മതപരിവർത്തനം ചെയ്ത ദലിത് ക്രൈസ്തവർക്ക് സർക്കാർ ആനുകൂല്യങ്ങൾക്കായി പ്രത്യേക സംവരണം നൽകുന്നത് പരിഗണനയിലാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ചേരമ സാംബവ െഡവലപ്മെൻറ് സൊസൈറ്റി (സി.എസ്.ഡി.എസ്) നേതൃത്വത്തിൽ 158ാമത് അയ്യങ്കാളി ജന്മജയന്തി ആഘോഷം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സവർണ മേധാവിത്വത്തിെൻറ ചൂഷണത്തിൽ മനംമടുത്ത് വലിയതോതിൽ ൈക്രസ്തവമതത്തിലേക്ക് പരിവർത്തനം ചെയ്ത ദലിത് വിഭാഗങ്ങൾക്ക് അവിടെയും മതിയായ പ്രാതിനിധ്യം ലഭിച്ചില്ല. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. രാജ്യം വർഗീയവാദികളുടെ കരങ്ങളിൽ അമരുന്നകാലത്ത് അയ്യങ്കാളിയുടെ സമരപോരാട്ടങ്ങൾ സ്മരണീയമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.