പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ബലാത്സംഗ പരാതി കള്ളമെന്ന് സർക്കാർ ഹൈകോടതിയിൽ

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയർന്നുവന്ന ബലാത്സംഗ പരാതി കള്ളമെന്ന് സർക്കാർ ഹൈകോടതിയിൽ. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതിയാണ് വ്യാജമെന്ന് സര്‍ക്കാര്‍ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയത്.

പരാതിക്ക് ഒരുവിധ അടിസ്ഥാനവുമില്ലെന്നും കേസ് എടുക്കാനുള്ള തെളിവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മലപ്പുറം എസ്.പി സുജിത് ദാസ്, ഡിവൈ.എസ്.പി ബെന്നി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി വീട്ടമ്മ ഹൈകോടതിയെ സമീപിച്ചിരുന്നു. മലപ്പുറം അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ഫിറോസ് എം. ഷഫീഖ് ആണ് സര്‍ക്കാരിനായി സത്യവാങ്മൂലം നല്‍കിയത്.

വീട്ടമ്മ നല്‍കിയ പരാതി വ്യാജമാണ്. ഇത് സംബന്ധിച്ച് ആവശ്യമായ പരിശോധനകളും തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു. എസ്.പി അടക്കമുള്ളവരുടെ ഡ്യൂട്ടി രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ വീട്ടമ്മ നല്‍കിയ മൊഴി പൊരുത്തപ്പെടുന്നതല്ലെന്ന് ബോധ്യമായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥർക്കെതിരെയുള്ള വീട്ടമ്മയുടെ ഹരജി തള്ളണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇത്തരത്തില്‍ കേസ് എടുത്താല്‍ അത് പൊലിസുകാരുടെ മനോവീര്യം തകര്‍ക്കുമെന്നും മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

Tags:    
News Summary - In the high court, the government said that the rape complaint against the police officers was false

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.