സർക്കാർ വീണ്ടും നിയമോപദേശത്തിന്: സെൻകുമാർ സുപ്രീംകോടതിയിലേക്ക്

ന്യൂ​ഡ​ൽ​ഹി/തിരുവനന്തപുരം: ടി.​പി. സെ​ൻ​കു​മാ​റി​ന്​  ഡി.​ജി.​പി പ​ദ​വി ന​ൽ​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​തെ നി​യ​മ​നം നീ​ട്ടി​ക്കൊ​ണ്ട​ു​പോ​കു​ന്ന സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ​ നി​യ​മോ​പ​ദേ​ശം തേ​ടി. ടി.​പി. സെ​ൻ​കു​മാ​റി​നെ എ​ത്ര​യും പെ​െ​ട്ട​ന്ന്​ ഡി.​ജി.​പി​യാ​ക്ക​ണ​മെ​ന്ന്​ സം​സ്​​ഥാ​ന നി​യ​മ​ െസ​ക്ര​ട്ട​റി നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​തി​ന്​ പി​റ​കെ​യാ​ണ്​ ഇൗ ​കേ​സി​ൽ സ​ർ​ക്കാ​റി​നു​വേ​ണ്ടി  ഹാ​ജ​രാ​യ  അ​ഡ്വ. ഹ​രീ​ഷ്​ സാ​ൽ​വെ​യോ​ട്​  ഉ​പ​ദേ​ശം തേ​ടി​യ​ത്. സം​സ്​​ഥാ​ന നി​യ​മ സെ​ക്ര​ട്ട​റി​യു​ടെ നി​യ​മോ​പ​ദേ​ശം ​​മ​തി​യാ​കാ​തെ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​രെ സ​മീ​പി​ക്കു​ന്ന​ത്. 

സെ​ൻ​കു​മാ​റി​നെ ഡി.​ജി.​പി​യാ​ക്കാ​ൻ ഇൗ ​മാ​സം 24ന്​ ​പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ അ​ദ്ദേ​ഹ​ത്തെ സ്​​ഥ​ലം മാ​റ്റി​യി​റ​ക്കി​യ 2016 ജൂ​ൺ ഒ​ന്നി​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി​യി​രു​ന്നു.

അതിനിടെ, കോടതിവിധി വന്നിട്ടും നിയമനം വൈകുന്നതിനെതുടർന്ന്​ സെൻകുമാർ സംസ്ഥാന സർക്കാറിനെതിരെ സുപ്രീംകോടതിയിലേക്ക്. തിങ്കളാഴ്ച സംസ്ഥാന സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകുമെന്നാണ് അറിയുന്നത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാകും എതിർകക്ഷി. സുപ്രീകോടതി ഉത്തരവ് പുറത്തിറങ്ങിയതോടെ സ്ഥാനത്ത് തുടരാൻ ലോക്നാഥ് ​െബഹ്റക്ക് കഴിയില്ല. എന്നിട്ടും ​െബഹ്റ തുടരുകയാണെന്ന വിവരവും ഉന്നയിക്കും.

Tags:    
News Summary - government seek legal opinion from hareesh salve in jacob thomas issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.