കോഴിക്കോട്: പ്രവാസികളെ ബുദ്ധിമുട്ടിക്കാൻ പഠിച്ചപണിയെല്ലാം നോക്കിയെങ്കിലും അതൊന്നും നടക്കാതെ വന്നപ്പോഴാണ് സർക്കാറിന് പിന്മാറേണ്ടി വന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. 'പ്രവാസികളും മനുഷ്യരാണ്, സർക്കാറിെൻറ ക്രൂരത അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിവരാൻ പി.പി.ഇ കിറ്റ് മതിയെന്ന സർക്കാറിെൻറ പുതിയ തീരുമാനം പ്രതിപക്ഷത്തിെൻറ വിജയമാണ്. ലക്ഷ്യം കണ്ടല്ലാതെ ഈ സമരം അവസാനിപ്പിക്കുകയില്ല.
മലയാള മണ്ണ് മലയാളികളുടേതാണ്. അവർക്ക് നാട്ടിലേക്ക് മടങ്ങിവരണം. ഈ സത്യത്തിന് മുന്നിൽ സർക്കാറിന് കണ്ണടക്കാൻ കഴിയില്ല. കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം ഒരിക്കലും സർക്കാറുമായി നിസ്സഹകരിച്ചിട്ടില്ല. എല്ലാ സൗകര്യങ്ങളും നൽകാമെന്നാണ് പറഞ്ഞിട്ടുള്ളത്. പക്ഷെ, സർക്കാർ ആരുടെയും സഹായം വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. കൂടാതെ യൂത്ത് ലീഗിേൻറതടക്കമുള്ള സന്നദ്ധ പ്രവർത്തനങ്ങൾ സർക്കാർ നിർത്തിപ്പിക്കുകയും ചെയ്തു.
പ്രവാസികൾ വരുേമ്പാൾ ക്വാറൈൻറൻ ചെയ്യാൻ ഹോട്ടലുകളും സ്ഥാപനങ്ങളും ഉപയോഗിക്കുകയാണ് വേണ്ടിയിരുന്നത്. യു.ഡി.എഫാണ് ഭരിക്കുന്നതെങ്കിൽ അത് എന്നേ ചെയ്യുമായിരുന്നു. എന്നാൽ, സാമൂഹിക വ്യാപനം പറഞ്ഞ് ആളുകളെ പേടിപ്പിക്കുകയാണ് സർക്കാർ.
പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാതെ, ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടം കേരളമാണെന്ന സർട്ടിഫിക്കറ്റ് നേടാനുള്ള ശ്രമമാണ് സർക്കാറിേൻറത്. ഇതിെൻറ പേരിൽ ബുദ്ധിമുട്ടുന്നത് മലയാളികളാണ്.
ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരൊന്നും മലയാളികളല്ലേയെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. സമരം ചെയ്ത് വെറുതെയിരിക്കുകയല്ല മുസ്‌ലിം ലീഗ്. നൂറിലധികം വിമാനങ്ങളാണ് കെ.എം.സി.സ് ചാർട്ടേർഡ് ചെയ്ത് മലയാളികളെ കേരളത്തിലേക്ക് എത്തിച്ചത്. വെറുതെ ഇരിക്കുന്ന ഒരുകൂട്ടർ മാത്രമാണ് കേരളത്തിലുള്ളത്. അവരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്.
പ്രവാസി പ്രേക്ഷാഭത്തിൽനിന്ന് തടിയൂരുകയാണ് സർക്കാറിന് തൽക്കാലം നല്ലത്. പ്രവാസികൾക്ക് യഥേഷ്ടം വരാൻ സൗകര്യം ഒരുക്കണം. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികളുമായി സഹകരിക്കാൻ മുസ്‌ലിം ലീഗ് തയാറാണ്. ഉപദേശകരുടെ ഉപദേശങ്ങൾ വാങ്ങി ഇനിയും മണ്ടത്തങ്ങൾ സർക്കാർ ചെയ്യരുത്. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായുള്ള പദ്ധതികൾ ആലോചിക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കാൻ തയാറാകണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോഴിക്കോട്ട് നടന്ന സത്യഗ്രഹ സമരം ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ എം.എൽ.എ, പി.കെ. ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.